കോ​ളേ​ജ് അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച​ സംഭവത്തിൽ കേ​സെ​ടു​ത്തു
Saturday, December 14, 2019 11:21 PM IST
ചി​റ്റൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് അ​ധ്യാ​പ​ക​നെ അ​ജ്ഞാ​ത സം​ഘം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കോ​ളേ​ജ് ര​സ​ത​ന്ത്രം അ​ധ്യാ​പ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് അം​ഗ​വും കൂ​ടി​യാ​യ ഡോ.​റി​ജു​ലാ​ലി​നാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂന്നം​ഗ സം​ഘം വ​ള​ഞ്ഞു ദേ​ഹോ​പ​ദ്ര​വം ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ​ളേ​ജ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു​മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.
മു​ണ്ടും ഷ​ർ​ട്ടും വേ​ഷ​ധാ​രി​ക​ളാ​യ മൂ​വ​ർ സം​ഘം വി​ദ്യാ​ർ​ത്ഥി​ക​ള​ല്ലെ​ന്നും വീ​ണ്ടും ക​ണ്ടാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും റി​ജു​ലാ​ൽ പോ​ലീ​സി​നു മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. ത​നി​ക്ക് തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന ശ​ത്രു​ക്ക​ളി​ല്ലെ​ന്നും മ​ർ​ദ​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും റി​ജു​ലാ​ൽ അ​റി​യി​ച്ചു.
മ​ർ​ദ​നം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​നേ പി​ടി​യി​ലാ​കു​മെ​ന്നും എ​സ് ഐ ​പ​റ​ഞ്ഞു.