നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​നം നീ​ക്കാ​ൻ തീ​രു​മാ​നം
Tuesday, January 14, 2020 11:10 PM IST
നെ​ല്ലി​യാ​ന്പ​തി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന നെ​ല്ലി​യാ​ന്പ​തി ചു​രം പാ​ത​യി​ലൂ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം നീ​ക്കാ​ൻ തീ​രു​മാ​നം. കെ.​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, വ​നം​വ​കു​പ്പ് എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
2018 ഓ​ഗ​സ്റ്റ് 16 നാ​ണ് ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള ചു​രം​പാ​ത ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​ണ്ട​റ​ച്ചോ​ല ക​ലു​ങ്ക് ത​ക​രു​ക​യും, 72 ഇ​ട​ങ്ങ​ളി​ലാ​യി മ​ണ്ണി​ടി​യു​ക​യും ചെ​യ്തി​രു​ന്നു.
പി​ന്നീ​ട് ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ കു​ണ്ട​റ​ച്ചോ​ല പാ​ലം നി​ർ​മി​ക്കു​ക​യും 3.12 കോ​ടി രൂ​പ ചെ​ല​വി​ൽ ചു​രം പാ​ത​യു​ടെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.
പി​ന്നീ​ട് കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും നെ​ല്ലി​യാ​ന്പ​തി​യി തോ​ട്ടം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കാ​ൻ തു​ട​ങ്ങി​യി​ട്ടും സ​ഞ്ചാ​രി​ക​ളു​മാ​യി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളെ പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റി​ൽ ത​ട​ഞ്ഞി​രു​ന്നു. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് കെ.​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്. പോ​ത്തു​ണ്ടി കൈ​കാ​ട്ടി ചു​രം പാ​ത​യി​ൽ ഇ​പ്പോ​ഴും മൂ​ന്നി​ട​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ല്ക്കു​ന്നു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​രാ​ജേ​ഷ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രെ ആ​ളെ ഇ​റ​ക്കി ഈ​ഭാ​ഗം ക​ഴി​ഞ്ഞ് ക​യ​റ്റി കൊ​ണ്ടു​പോ​കാ​നും അ​തി​നാ​യി വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ളു​ക​ളെ നി​യോ​ഗി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഗി​രി​ജ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷന്മാരാ​യ പി.​അം​ബി​ക,
അം​ബി​കാ സു​ധാ​ക​ര​ൻ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.