പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ പൗ​ര​ത്വ നി​യ​മഭേ​ദ​ഗ​തി​യെ​ച്ചൊ​ല്ലി വീ​ണ്ടും സം​ഘ​ർ​ഷം
Tuesday, January 14, 2020 11:12 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ​ച്ചൊ​ല്ലി വീ​ണ്ടും സം​ഘ​ർ​ഷം. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കൃ​ഷ്ണ​കു​മാ​റി​നെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ത​ട​ഞ്ഞ​തോ​ടെയാണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​തി​നി​ടെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ എ​ൻ.​ശി​വ​രാ​ജ​നും സി​പി​എം അം​ഗം ര​ഘു​നാ​ഥ​നും നി​ല​ത്തേ​ക്ക് വീ​ണ​ത് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കി.
പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​യോ​ഗം തു​ട​ങ്ങു​ന്നതിന് മു​ന്നോ​ടി​യാ​യി സി​പി​എം കൗ​ണ്‍​സി​ല​ർ അ​ബ്ദു​ൾ ഷൂ​ക്കൂ​ർ പൗ​ര​ത്വ പ്ര​മേ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ വൈ​സ് ചെ​യ​ർ​മാ​ൻ ന​ഗ​ര​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​നു​ള്ള യോ​ഗ​മാ​ണെ​ന്നും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​തി​നെ തു​ട​ർ​ന്ന് യു​ഡി​എ​ഫ്, സി​പി​എം അം​ഗ​ങ്ങ​ൾ ന​ടു​ക്ക​ള​ത്തി​ലി​റ​ങ്ങി മു​ദ്ര​വാ​ക്യം മു​ഴ​ക്കി ചെ​യ​ർ​മാ​ന്‍റെ ഡ​യ​സി​ന് ചു​റ്റും കു​ത്തി​യി​രു​ന്നു.
ഇ​തി​നി​ടെ ഉ​ച്ച​ക്ക് 1.20ന് ​അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി യോ​ഗം പി​രി​ച്ചു​വി​ട്ട് ഡ​യ​സ് വി​ട്ട​റി​ങ്ങി​യ വൈ​സ് ചെ​യ​ർ​മാ​നെ സി​പി​എം വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​യു​ക​യാ​യി​രു​ന്നു.
വൈ​സ് ചെ​യ​ർ​മാ​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ ബി ​ജെ പി ​കൗ​ണ്‍​സി​ല​ർ എ​ൻ.​ശി​വ​രാ​ജ​ൻ ഉ​ന്തി​ലും ത​ള്ളി​ലും താ​ഴെ വീ​ണു. ഒ​പ്പം സി​പി​എം കൗ​ണ്‍​സി​ല​ർ വി.​പി.​ര​ഘു​നാ​ഥ​നും താ​ഴെ വീ​ണു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ലും ത​ർ​ക്ക​ത്തി​നു​മി​ടെ വൈ​സ് ചെ​യ​ർ​മാ​ൻ പു​റ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ സി​പി​എം അം​ഗം അ​ബ്ദു​ൾ ഷു​ക്കൂ​ർ കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തെ യു​ഡി​എ​ഫും പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മും യു​ഡി​എ​ഫും ഒ​ന്നി​ച്ചാ​ൽ പ്ര​മേ​യം പാ​സാ​ക്കും.
നേ​ര​ത്തെ ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കൗ​ണ്‍​സി​ല​ർ എ​ൻ.​ശി​വ​രാ​ജ​ൻ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യം വ​ലി​ച്ചു​കീ​റി​യ​തോ​ടെ കൈ​യാ​ങ്ക​ളി ഉ​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യ്ക്ക് അ​ധി​കാ​ര​മി​ല്ലാ​ത്ത കാ​ര്യ​ത്തി​ലാ​ണ് സി​പി​എം പ്ര​മേ​യ​വു​മാ​യി വ​ന്ന​തെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി.
മ​റ്റു പ​ല വി​ഷ​യ​ങ്ങ​ളി​ലും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ബി​ജെ​പി​ക്കാ​ർ പൗ​ര​ത്വ ബി​ല്ലി​ൽ മാ​ത്രം വി​യോ​ജി​പ്പ് കാ​ണി​ക്കു​ന്ന​തെ​ന്തി​ന് എ​ന്ന മ​റു​ചോ​ദ്യ​മാ​ണ് യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ബി​ജെ​പി ഭ​രി​ക്കു​ന്ന ഏ​ക ന​ഗ​ര​സ​ഭ​യാ​യ പാ​ല​ക്കാ​ട് സി​പി​എം അം​ഗം അ​ബ്ദു​ൾ ഷു​ക്കൂ​റാ​ണ്് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.
രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന ബി​ൽ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് സി​പി​എം അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് യു​ഡി​എ​ഫും രം​ഗ​ത്തെ​ത്തി. ബി​ജെ​പി അം​ഗം എ​ൻ.​ശി​വ​രാ​ജ​ൻ പ്ര​മേ​യം വ​ലി​ച്ച് കീ​റി​യ​തോ​ടെ ത​ർ​ക്കം ഇ​ത്ത​വ​ണ കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ​മാ​സം പ​തി​നെ​ട്ടി​നാ​ണ് ന​ഗ​ര​സ​ഭ​യി​ൽ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സി​പി​എം പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. യു​ഡി​എ​ഫ് പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.
ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ത​ട​സ​പ്പെ​ടു​ന്ന​ത്. പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി കി​ട്ടും​വ​രെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും തീ​രു​മാ​നം.