സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ചു
Tuesday, January 14, 2020 11:12 PM IST
വ​ട​ക്ക​ഞ്ചേ​രി: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യ സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ യാ​ത്ര ചെ​യ്തി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് ത​ക​ർ​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു.
ടൂ​റി​സ്റ്റ് ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ തീ​ർ​ഥാ​ട​ക​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ബ​സി​ന്‍റെ ഡോ​ർ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റി​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ സ്വ​കാ​ര്യ ബ​സു​ക​ൾ ത​ട​ഞ്ഞു സ​ർ​വീ​സ് റോ​ഡി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ക​ർ​ണാ​ട​ക ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ കോ​ലാ​റി​ൽ​നി​ന്നും ശ​ബ​രി​മ​ല​യ്ക്ക് പോ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് പാ​ല​ക്കാ​ടു​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ സി​ഗ്ന​ൽ കാ​ണി​ക്കാ​തെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ബ​സ് മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​റ​കേ വ​ന്നി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ലും ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തും യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ടൂ​റി​സ്റ്റ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്വ​കാ​ര്യ​ബ​സി​ന്‍റെ പി​റ​കു​വ​ശ​വും കൂ​ട്ടി​യി​ടി​യി​ൽ ത​ക​ർ​ന്നു. വ​ട​ക്ക​ഞ്ചേ​രി-​വാ​ള​യാ​ർ നാ​ലു​വ​രി​പാ​ത ക​മ്മീ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം ഒ​രു ഡ​സ​നോ​ളം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ഇ​പ്പോ​ഴും അ​ന​ങ്ങു​ന്നി​ല്ല. 2018 ജ​നു​വ​രി 21ന് ​ഇ​ന്ന​ലെ അ​പ​ക​ട​മു​ണ്ടാ​യ അ​തേ സ്ഥ​ല​ത്ത് ത​ന്നെ കെഎസ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ​ബ​സും സ​മാ​ന​രീ​തി​യി​ൽ കൂ​ട്ടി​യി​ടി​ച്ച് പാ​സ്റ്റ​ർ മ​രി​ക്കു​ക​യും 26 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ത​ന്നെ​യാ​യി​രു​ന്നു അ​പ​ക​ടം.
യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യ സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ വ​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് റോ​ഡി​ലെ ഡി​വൈ​ഡ​റും സ​ർ​വീ​സ് റോ​ഡും ചാ​ടി​ക്ക​ട​ന്ന് പാ​ത​യോ​ര​ത്തെ വീ​ടി​നു​മു​ന്നി​ൽ ഇ​ടി​ച്ചു നി​ല്ക്കു​ക​യാ​യി​രു​ന്നു. സ​ർ​വീ​സ് റോ​ഡു​വ​ഴി വ​ട​ക്ക​ഞ്ചേ​രി​ക്ക് വ​രേ​ണ്ട സ്വ​കാ​ര്യ​ബ​സു​ക​ൾ ദേ​ശീ​യ​പാ​ത​വ​ഴി പോ​കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു വ​ഴി​വ​യ്ക്കു​ന്ന​ത്. ഇ​വി​ടെ നി​ര​വ​ധി​ത​വ​ണ അ​പ​ക​ട​മു​ണ്ടാ​യി​ട്ടും പോ​ലീ​സോ മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശക്ത​മാ​ണ്.ഇ​വി​ടെ ബ​സ് ബേ ​ഇ​ല്ലാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ത​ന്നെ​യാ​ണ് ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും നി​ർ​ത്തു​ന്ന​ത്.
എ​ന്നാ​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ബ​സു​ക​ളു​ടെ ഇ​ത്ത​രം പെ​ട്ടെ​ന്നു​ള്ള സ്റ്റോ​പ്പു​ക​ൾ അ​റി​യാ​തെ കൂ​ട്ടി​യി​ടി സം​ഭ​വി​ക്കു​ക​യാ​ണ്.സ​ർ​വീ​സ് റോ​ഡു​വ​ഴി പോ​കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സും ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് അ​പ​ക​ട​ങ്ങ​ൾ പെ​രു​പ്പി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.