നെ​ല്ലി​യാ​ന്പ​തി വി​ക്ടോ​റി​യ​യി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സാ​യി
Tuesday, January 14, 2020 11:12 PM IST
നെ​ല്ലി​യാ​ന്പ​തി: പ്ര​ള​യ​ത്തി​ൽ പാ​ത ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ച്ചു. ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്ക് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്.
2018 ഓ​ഗ​സ്റ്റ് 16 നാ​ണ് നെ​ല്ലി​യാ​ന്പ​തി നൂ​റ​ടി​പ്പു​ഴ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ പാ​ത​യു​ടെ വ​ശ​ങ്ങ​ൾ ത​ക​ർ​ന്ന് പൂ​ർ​ണ​മാ​യും ഗ​താ​ഗ​തം മു​ട​ങ്ങി​യ​ത്. പു​ഴ​യോ​ര​ത്തു​ള്ള പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വീ​തി​കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ജീ​പ്പു​ക​ളി​ലാ​ണ് ഈ ​ഭാ​ഗ​ത്തെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. പാ​ല​ക്കാ​ടു​നി​ന്നാ​ണ് നെ​ല്ലി​യാ​ന്പ​തി വി​ക്ടോ​റി​യി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. ആ​ദ്യ യാ​ത്ര​ക്കാ​രാ​യി കെ.​ബാ​ബു. എം​എ​ൽ​എ​യും നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​നോ​ജും നെന്മാറ​യി​ൽ​നി​ന്ന് ബ​സി​ൽ യാ​ത്ര ചെ​യ്തു.