കു​തി​രാ​നി​ലെ വാ​ഹ​ന​നി​യ​ന്ത്ര​ണം കുരു​ക്കി​നു വ​ഴി​വ​യ്ക്കും
Thursday, January 16, 2020 1:03 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ സ്ഥാ​പി​ക്കാ​ൻ കു​തി​രാ​നി​ൽ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​ഹ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് വ​ലി​യ വാ​ഹ​ന​ക്കു​രു​ക്കി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി പ​ത്തു​വ​രെ​യും ഫെ​ബ്രു​വ​രി 27 മു​ത​ൽ മാ​ർ​ച്ച് പ​ത്തു​വ​രെ​യു​മാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.
ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​വ​രി ഗ​താ​ഗ​ത​മാ​ണ് അ​നു​വ​ദി​ക്കു​ക. ഇ​രു​വ​ശ​ത്തേ​ക്കും മാ​റി​മാ​റി വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​വ​രി​യാ​യി വി​ടു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന വാ​ഹ​ന​ക്കു​രു​ക്കി​ന് ഇ​തു​വ​ഴി​വ​യ്ക്കും. ഇ​തി​നി​ടെ ഏ​തെ​ങ്കി​ലും വാ​ഹ​നം വ​ഴി​യി​ൽ​നി​ന്നാ​ൽ പി​ന്നെ കു​രു​ക്ക​ഴി​ക്കാ​ൻ പെ​ടാ​പാ​ടു​പെ​ടും.
ബ​സു​ക​ൾ എ​ല്ലാ​സ​മ​യ​വും ക​ട​ത്തി​വി​ടു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​ന വ്യൂ​ഹ​ത്തി​നു​ള്ളി​ലൂ​ടെ ബ​സു​ക​ൾ മാ​ത്രം ക​ട​ത്തി​വി​ടു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. റോ​ഡു ത​ക​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണ്‍​മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യും കു​തി​രാ​ൻ വാ​ഹ​ന​ക്കു​രു​ക്കി​ലാ​യി​രു​ന്നു. ഇ​നി വീ​ണ്ടും ഒ​രു​മാ​സം വാ​ഹ​ന​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര ദു​ർ​ഘ​ട​മാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഇ​ക്കാ​ര്യ​ങ്ങ​ൾ 17ന് ​തൃ​ശൂ​ർ ക​ള​ക്ട​റെ ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്ന് ബ​സു​ട​മ ഭാ​ര​വാ​ഹി​യാ​യ വി​പി​ൻ ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.
തു​ര​ങ്ക​പാ​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ഒ​രു തു​ര​ങ്ക​പാ​ത​യെ​ങ്കി​ലും താ​ത്കാ​ലി​ക​മാ​യി തു​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.