തൃശൂർ ജി​ല്ലാ​ത​ല സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ് 18ന്
Thursday, January 16, 2020 1:03 AM IST
മാ​ള: തൃ​ശൂ​ർ ജി​ല്ലാ​ത​ല സ​ഹോ​ദ​യ സി​ബി​എ​സ്ഇ കി​ഡ്സ് ഫെ​സ്റ്റ് 18ന് ​അ​ണ്ണ​ല്ലൂ​ർ വി​ജ​യ​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​കെ​ജി മു​ത​ൽ ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് കി​ഡ്സ് ഫെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ 70 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 3000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. 17 വേ​ദി​ക​ളി​ലാ​യി 26 ഇ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.
18ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ കി​ഡ്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സാ​മു​വ​ൽ മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഷാ​ജു എ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.