ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​സ​മ​രം അ​ഞ്ചാം​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു
Thursday, January 16, 2020 11:01 PM IST
മം​ഗ​ലം​ഡാം: പി​റ​ന്ന ഭൂ​മി​ക്കും വെ​ള്ള​ത്തി​നും വ​നാ​വ​കാ​ശ​ത്തി​നും​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​സ​മ​രം അ​ഞ്ചാം​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു. ഭൂ​മി​ക്കും വീ​ടി​നു​മാ​യി 2016 ജ​നു​വ​രി 15 മു​ത​ലാ​ണ് മൂ​ർ​ത്തി​ക്കു​ന്ന​ലെ 22 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ കോ​ള​നി​ക്ക​ടു​ത്തെ വ​ന​ഭൂ​മി കൈ​യേ​റി കു​ടി​ൽ​കെ​ട്ടി രാ​പ​ക​ൽ ഭൂ​സ​മ​രം തു​ട​ങ്ങി​യ​ത്. നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഭൂ​സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭാ വാ​ർ​ഷി​ക​യോ​ഗം തീ​രു​മാ​നി​ച്ചു. കൈ​വ​ശ​മാ​ക്കി​യ 15 ഏ​ക്ക​ർ ഭൂ​മി പ​തി​ച്ചു ന​ല്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മ​ഹാ​സ​ഭ യൂ​ണി​റ്റ് വാ​സു ഭാ​സ്ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സ​ജീ​വ​ൻ ക​ള്ളി​ച്ചി​ത്ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി യ​മു​ന സു​രേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ കെ.​രാ​ജ​ൻ, വ​സ​ന്ത, അ​ഷ​റ​ഫ്, രാ​ജ​ൻ കു​ണ്ട​ന​കു​ള​ന്പ്, ശി​വ​രാ​ജ​ൻ , പൗ​ലോ​സ് വ​ടാ​ട്ടു​പാ​റ പ്ര​സം​ഗി​ച്ചു.

സ​ങ്ക​ര​യി​നം തൈ​ക​ൾ ല​ഭി​ക്കും

മു​ണ്ടൂ​ർ: ഐ​ആ​ർ​ടി​സി​യു​ടെ സ​മ​ത വി​ല്ലേ​ജി​ൽ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള സ​ങ്ക​ര​യി​നം തെ​ങ്ങ്, മാ​വ്, സ​പ്പോ​ട്ട തൈ​ക​ൾ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 7012 246 103.