നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ന്നു; വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി
Wednesday, January 22, 2020 12:19 AM IST
അ​ഗ​ളി: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി അ​ന​ക്ക​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 9.20ന് ​മ​ട്ട​ത്തു​ക്കാ​ട് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തു ക​യ​റ്റ​ത്തി​ലു​ള്ള മ​തി​ലി​ലേ​ക്ക് ബ​സ് പാ​ഞ്ഞു​ക​യ​റി​യ​തി​നാ​ൽ വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും സ​ര​മാ​യ പ​രി​ക്കി​ല്ല. ബ​സി​ൽ അ​ധി​ക​വും വി​ദ്യ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി​രു​ന്നു.

ബ​സി​നു പി​ന്നാ​ലെ വ​ന്നി​രു​ന്ന മ​ട്ട​ത്തു​കാ​ട് ഏ​രീ​സ് കോ​ളേ​ജ് അ​ഡ്മി​നി​സ്്ട്രേറ്റ​ർ ജി​നീ​ഷ് കുള​ത്ത​ിനാ​ൽ, ചെ​ക്ക് പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ദ്യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും അ​മി​ത​വേ​ഗ​ത​യും റോ​ഡി​ലെ കു​ഴി​ക​ളും മി​ക്ക​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് ക​ര​ണ​മാ​കു​ന്ന​ത​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.