വ​ള്ളു​വ​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ക​ര​കൊ​യ്ത്തി​ന്‍റെ ആ​ര​വം
Friday, January 24, 2020 12:37 AM IST
ഷൊ​ർ​ണൂ​ർ: വ​ള്ളു​വ​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ക​ര​കൊ​യ്ത്തി​ന്‍റെ ആ​ര​വം. കൊ​യ്ത്തു​യ​ന്ത്ര​ത്തി​ന് കാ​ത്തു​നി​ല്ക്കാ​തെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ കൊ​യ്ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ക​ര​കൊ​യ്ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ നെ​ൽ​കൃ​ഷി​യെ വീ​ണ്ടും നെ​ഞ്ചോ​ടു​ചേ​ർ​ത്ത് മ​ണ്ണി​ള​ക്കി വി​ള​യി​റ​ക്കി​യ ക​ർ​ഷ​ക​ർ ആ​ത്മ​ധൈ​ര്യ​ത്തോ​ടെ വീ​ണ്ടും മ​ണ്ണി​നോ​ട് പ​ട​വെ​ട്ടി​യ കാ​ഴ്ച്ച​യു​ടെ പൂ​ർ​ണ​ത​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ക​ര​കൊ​യ്ത്ത്. പൊ​ട്ടി​ലും ക​തി​രു​മാ​യി നി​ന്ന​പ്പോ​ൾ വെ​ള്ള​മി​ല്ലാ​താ​യ​തി​ന്‍റെ വെ​ല്ലു​വി​ളി​യേ​യും ഓ​ല​ക​രി​ച്ചി​ൽ, ഓ​ല​ചു​രു​ട്ടി പു​ഴു​ശ​ല്യം എ​ന്നി​വ​യേ​യും അ​തി​ജീ​വി​ച്ച ക​ർ​ഷ​ക​ർ​ക്കി​ത് വി​ജ​യാ​ഹ്ലാ​ദ​ത്തി​ന്‍റെ ദി​ന​ങ്ങ​ൾ കൂ​ടി​യാ​ണ്.

ഓ​രോ​വ​ർ​ഷ​വും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ മാ​ത്രം ബാ​ക്കി​യാ​കു​ന്ന കാ​ർ​ഷി​ക​വൃ​ത്തി​യെ ഇ​ന്നും നെ​ഞ്ചോ​ടു​ചേ​ർ​ത്ത് അ​നു​ഷ്ഠാ​നം ക​ണ​ക്കേ ക​ർ​ഷ​ക​ർ പി​ന്നെ​യും വി​ത്തി​റ​ക്കു​ന്നു. ഉ​ത്പാ​ദ​ന​ചെ​ല​വു കൂ​ടു​ക​യും ഉ​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യു​ക​യും ഉ​ത്പ​ന്ന​ത്തി​ന് മ​തി​യാ​യ വി​ല ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് നെ​ൽ​കൃ​ഷി​യെ ഉ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ കൃ​ഷി​ഭ​വ​നു​ക​ളു​ടേ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ല​ക്ഷ്യം കാ​ണു​ക​യും ത​രി​ശി​ട്ടി​രു​ന്ന നെ​ൽ​പാ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി കൃ​ഷി​യി​റ​ക്കി മു​ന്നോ​ട്ടു​പോ​കു​ന്ന ചി​ത്ര​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. നെ​ൽ​കൃ​ഷി​യെ മാ​ത്രം ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ മാ​ത്രം നി​ര​ത്താ​നു​ണ്ടാ​യി​രു​ന്നി​ട​ത്തു​നി​ന്ന് നേ​ട്ട​ങ്ങ​ളു​ടെ നെ​ല്ല​ള​വി​ലേ​ക്ക് പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ക​ര​കൊ​യ്ത്തു ക​ഴി​ഞ്ഞ നെ​ൽ​പാ​ട​ങ്ങ​ൾ ന​ല്കു​ന്ന സൂ​ച​ന.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​വും കൃ​ഷി​ഭ​വ​നു​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​കു​ന്ന സ​ഹാ​യ​ങ്ങ​ളും മു​ത​ൽ​ക്കൂ​ട്ടാ​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​യും കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളെ​യും മാ​റ്റി നി​ർ​ത്തി ചു​രു​ക്കം നെ​ൽ​പാ​ട​ങ്ങ​ളി​ലെ​ങ്കി​ലും കൊ​യ്ത്തു ന​ട​ത്താ​നും, മെ​തി​ക്കാ​നും ത​ദേ​ശീ​യ​രാ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തു​വ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.