ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം
Friday, January 24, 2020 12:37 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​രോ മേ​ഖ​ല​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു.

ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ദ്ധ​തി​ക​ളു​ടെ രൂ​പീ​ക​ര​ണ​വും നി​ർ​വ​ഹ​ണ​വും ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തു​വ​രെ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളെ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് ജി​ല്ല​യെ വ​യോ​ജ​ന സൗ​ഹൃ​ദ ജി​ല്ല​യാ​ക്കു​ക​യെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കും. കൂ​ടാ​തെ ബാ​ല​സൗ​ഹൃ​ദം, വ​നി​താ​സൗ​ഹൃ​ദം എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക സം​യോ​ജി​പ്പി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യും. പ​ട്ടി​ക​ജാ​തി വി​ക​സ​ന മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഫ​ണ്ട് ല​ഭി​ക്കു​ന്ന​തെ​ന്നും ഈ ​വി​ഭാ​ഗ​ക്കാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ല്കു​ന്ന​തി​ന് ഈ ​തു​ക വി​നി​യോ​ഗി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ൾ എ​ത്തു​ന്ന​തി​നു​വേ​ണ്ട പ​ദ്ധ​തി​ക​ളും ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കാ​യി പു​തി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ളും തു​ട​രു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.തു​ട​രെ​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ അ​ഞ്ചു​കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി ഫാ​മു​ക​ളി​ൽ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക, റി​സ​ർ​വോ​യ​റു​ക​ളി​ലും ചെ​ക്ക്ഡാ​മു​ക​ളി​ലും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ക, സ്കൂ​ളു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി വി​ശ്ര​മ​കേ​ന്ദ്ര​വും കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റും ഏ​പ്പെ​ടു​ത്തു​ക, സ്കൂ​ളു​ക​ളി​ൽ മ​ഴ​വെ​ള്ള​സം​ഭ​ര​ണി തു​ട​ങ്ങു​ക എ​ന്നീ പ​ദ്ധ​തി​ക​ൾ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കൂ​ടാ​തെ ഭാ​ര​ത​പ്പു​ഴ പു​ന​രു​ജീ​വ​ന​പ​ദ്ധ​തി തു​ട​രു​ന്ന​തോ​ടൊ​പ്പം പു​ഴ​യോ​ര​ത്ത് ഇ​ക്കോ ഗാ​ർ​ഡ​നു​ക​ൾ നി​ർ​മി​ക്കാ​നും ചെ​റി​യ അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ച്ച് ജ​ലം സം​ഭ​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. 144,66,20000 രൂ​പ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

വൃ​ക്ക മാ​റ്റി​വ​ച്ച​വ​ർ​ക്കു​ള്ള സൗ​ജ​ന്യ​മ​രു​ന്ന് ല​ഭ്യ​മാ​ക്ക​ൽ, ഭാ​ര​ത​പ്പു​ഴ സം​ര​ക്ഷ​ണം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൈ​ഡ് വീ​ൽ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​ർ വി​ത​ര​ണം, ഉ​ഴ​വു​കൂ​ലി വി​ത​ര​ണം, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി, ഗ്യാ​സ് ക്രി​മി​റ്റോ​റി​യം, പാ​ലി​ന് സ​ബ്സി​ഡി ന​ല്ക​ൽ തു​ട​ങ്ങി​യ​വ അ​താ​ത് വ​കു​പ്പു​ക​ളു​മാ​യി സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കും.

തു​ട​ർ​ന്ന് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തു​ട​രേ​ണ്ട​തും പു​തു​താ​യി ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​മാ​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ന​ട​ത്തി. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ ന​വീ​ക​രി​ക്കു​ക, എ​ക്സ്റേ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ക, കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ക, അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ന്നോ​ട്ടു​വ​ച്ചു.

ഭൂ​മി​യും ഭ​വ​ന​വും ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഫ്ളാ​റ്റ് സ​മു​ച്ഛ​യം നി​ർ​മി​ച്ച് ന​ല്കു​ക, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ആ​ശ്ര​യം പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി എ​ന്നി​വ​യാ​ണ് ലൈ​ഫ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളു​ക​ളി​ൽ ലാ​ബു​ക​ളു​ടെ ന​വീ​ക​ര​ണം, ക​ന്പ്യൂ​ട്ട​ർ, ഫ​ർ​ണീ​ച്ച​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം, പ​രീ​ക്ഷാ​ഫ​ലം ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക, ചെ​റി​യ ക്ലാ​സു​ക​ൾ മു​ത​ൽ പ​ഠ​ന​വൈ​ക​ല്യ ക്ലാ​സ് ന​ല്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ശാ​സ്ത്ര പാ​ർ​ക്ക് തു​ട​ങ്ങു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളു​ക​ളി​ൽ സൈ​ക്കോ​സോ​ഷ്യ​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പും ഓ​ഫീ​സു​ക​ളി​ലെ ഇ ​വേ​സ്റ്റു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ശു​ചി​ത്വ​മി​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഇ.​ഡി ക്ല​ബു​ക​ൾ, ബ്ലോ​ക്ക് ത​ല​ത്തി​ൽ സി ​എ​ഫ് എ​സ് സി ​ക​ൾ രൂ​പീ​ക​രി​ക്കാ​നും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ആ​ധു​നി​ക സ്ല​വ​ർ​പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നും ആ​വ​ശ്യം ഉ​യ​ർ​ന്നു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര​വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക, കി​ഡ്നി രോ​ഗ ബാ​ധി​ത​ർ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്നോ​ട്ടു​വ​ച്ച​ത്.ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ സൂ​പ്ര​ണ്ട് ഗു​രു​വാ​യൂ​ര​പ്പ​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ.​ച​ന്ദ്രി​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.