വ​ണ്ടി​ത്താ​വ​ള​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം
Friday, January 24, 2020 12:39 AM IST
വ​ണ്ടി​ത്താ​വ​ളം: വ​ണ്ടി​ത്താ​വ​ള​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​മു​ന്നി​ൽ ത​ന്പ​ടി​ക്കു​ന്ന തെ​രു​വു​നാ​യ്ക്കു​ട്ടം രാ​വി​ലെ പ​ഠ​ന​ത്തി​നു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. നാ​ലും അ​ഞ്ചും തെ​രു​വു​നാ​യ്ക്ക​ൾ സം​ഘം ചേ​ർ​ന്നാ​ണ് ടൗ​ണി​ലൂ​ടെ ക​റ​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു​ള്ള അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

തെ​രു​വു​നാ​യ്ക്ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ ആ​ട്, കോ​ഴി എ​ന്നി​വ​യേ​യും ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന​ക​ത്തും പ​രി​സ​ര​ത്തു​മാ​യാ​ണ് തെ​രു​വുാ​യ്ക്ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്പ് സ്കൂ​ളി​ന​ക​ത്ത് പു​ല്ലു തി​ന്നി​രു​ന്ന മൂ​ന്ന് ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു. ര​ണ്ടു​മാ​സം​മു​ന്പ് പേ​യി​ള​കി​യ തെ​രു​വു​നാ​യ 12 പേ​രെ ക​ടി​ച്ചും പ​രി​ക്കേ​ല്പി​ച്ചു. കൂ​ടാ​തെ ഭാ​ര്യ​യും കു​ഞ്ഞു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ദ​ന്പ​തി​ക​ൾ​ക്കു തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ റോ​ഡി​ലേ​ക്കു വീ​ണും പ​രി​ക്കേ​റ്റി​രു​ന്നു.

പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, ത​ങ്കം തി​യേ​റ്റ​ർ ജം​ഗ്്ഷ​ൻ, പ​ള്ളി​മൊ​ക്ക്, വി​ള​യോ​ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.ടൗ​ണി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ എ​ത്ര​യും​വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.