കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ
Friday, January 24, 2020 12:39 AM IST
ആലത്തൂർ: കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ നൂ​ത​ന പ​ദ്ധ​തി​ക​ളും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലൂ​ടെ മാ​ത്രം ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ആ​ല​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ചേ​രാ​മം​ഗ​ലം ബ്രാ​ഞ്ചി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച നാ​ളി​കേ​ര സം​ഭ​ര​ണ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ല​ത്തൂ​ർ മ​ണ്ഡ​ലം നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ചേ​രാ​മം​ഗ​ലം ബ്രാ​ഞ്ച് അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​ന​വും വ​രു​മാ​ന​വും വ​ർ​ധി​പ്പി​ക്കാ​ൻ തെ​ങ്ങു​കൃ​ഷി വ്യാ​പി​പ്പി​ക്കും. എം ​ഐ​ടി ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൃ​ഷി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. മ​ണ്ണെ​ന്ന പേ​രി​ൽ വ​കു​പ്പ് ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ് ഭാ​ര​ത​ത്തി​ലെ ആ​ദ്യ ചു​വ​ടാ​ണ്. വ​ള​പ്ര​യോ​ഗ​ത്തി​ന് ഡ്രോ​ണ്‍ പ്രോ​ത്സാ​ഹി​പ്പി​ച്ച് കൃ​ഷി​യി​ലെ ചെ​ല​വു​കു​റ​യ്ക്കും. കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​ർ​ഷ​ക​രാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൃ​ഷി ചെ​യ്യാ​തെ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഓ​രോ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലും കൃ​ഷി പാ​ഠ​ശാ​ല ന​ട​പ്പാ​ക്കും. ഓ​രോ​യി​ട​ത്തും 2000 വീ​ട്ട​മ്മ​മാ​രെ കൃ​ഷി​യി​ലേ​ക്ക് ന​യി​ക്കും. കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ സ്വ​യം​പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
മ​ണ്ണു​മു​ത​ൽ വി​പ​ണ​നം വ​രെ ശാ​സ്ത്രീ​യ​വും സാ​ങ്കേ​തി​ക​വു​മാ​ക്കി മാ​റ്റി​യാ​ൽ മാ​ത്ര​മേ ന​ല്ല വി​ള​വും വി​ല​യും ല​ഭി​ക്കൂ. അ​തി​ലേ​ക്ക് ക​ർ​ഷ​ക​രെ ന​യി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ല​ത്തൂ​ർ, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ല്കി വ്യ​ത്യ​സ്ത​മാ​യ സം​രം​ഭ​ങ്ങ​ൾ ലാ​ഭേ​ച്ഛ കൂ​ടാ​തെ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ക​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.
ബാ​ങ്ക് സെ​ക്ര​ട്ട​റി വി. ​ജ​യ​ല​ക്ഷ്മി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ൻ എം​എ​ൽ​എ.​വി. ചെ​ന്താ​മ​രാ​ക്ഷ​ൻ, നെ·ാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.
മേ​ലാ​ർ​ക്കോ​ട്, ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​മാ​യ​ൻ,ടി.​ജി.​ഗം​ഗാ​ധ​ര​ൻ,ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​നി​താ ടി ​ബാ​ല​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, സ​ഹ​ക​ര​ണ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, നി​റ​പ​ദ്ധ​തി പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.