മ​ക​നെ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ അ​മ്മ​യും കാ​മു​ക​നും ജ​യി​ലി​ലാ​യി
Saturday, January 25, 2020 12:52 AM IST
ഷൊ​ർ​ണു​ർ: മ​ക​നെ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ അ​മ്മ​യും കാ​മു​ക​നും ജ​യി​ലി​ലാ​യി. തൃ​ക്ക​ടീ​രി കീ​ഴൂ​ർ റോ​ഡ് ക​രി​യം​മു​ട്ടി പു​ത്ത​ൻ​പീ​ടി​ക​ക്ക​ൽ ഷ​ഫ് ന​ത്ത് (24) കാ​മു​ക​ൻ മു​ന്നൂ​ർ​ക്കോ​ട് പു​ലാ​ക്ക​ൽ​മു​ഹ​മ്മ​ദ് ബെ​ൻ​ഷോം (26) എ​ന്നി​വ​രാ​ണ് ജ​യി​ലി​ലാ​യ​ത്.
ര​ണ്ട​ര​വ​യ​സു​ള്ള മ​ക​നെ ഉ​റ​ക്കി​കി​ട​ത്തി​യാ​ണ് വീ​ട്ട​മ്മ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​യ​ത്. ഹോ​ട്ട​ൽ ജോ​ലി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സി​നു പ​രാ​തി ന​ല്കി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ വീ​ട്ട​മ്മ ഭ​ർ​ത്താ​വി​നൊ​പ്പം പോ​കാ​ൻ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ന് വീ​ട്ട​മ്മ​യു​ടെ പേ​രി​ലും വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ​തി​ന് കാ​മു​ക​ന്‍റെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​വ​രും ഒ​റ്റ​പ്പാ​ലം സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.