മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര​യി​ൽ കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, January 25, 2020 12:52 AM IST
പാ​ല​ക്കാ​ട്: 32 ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് രാ​വി​ലെ 10 ന് ​നി​ർ​വ​ഹി​ക്കും. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ, കേ​ര​ള വ​നം ഗ​വേ​ഷ​ണ സ്ഥാ​പ​നം, മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ’ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന അ​തി​ജീ​വ​ന​ത്തി​നും അ​നു​രൂ​പീ​ക​ര​ണ​ത്തി​നും’ എ​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​വി​ഷ​യം.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ണ്‍​സി​ൽ യു​വ​ശാ​സ്ത്ര അ​വാ​ർ​ഡും മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ർ​ണ​പ​ത​ക്ക​വും ന​ൽ​കും. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ഏ​റ്റ​വും ന​ല്ല ശാ​സ്ത്ര പ്രോ​ജ​ക്ടി​നു​ള്ള ഡോ. ​എ​സ്. വാ​സു​ദേ​വ് അ​വാ​ർ​ഡും ശാ​സ്ത്ര സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ളും ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്സി​ൽ സ​മ്മാ​നി​ക്കും. മി​ക​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി, മി​ക​ച്ച പ്ര​ബ​ന്ധം, പോ​സ്റ്റ​ർ അ​വാ​ർ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.
317 പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ 118 പോ​സ്റ്റ​ർ അ​വ​ത​ര​ണം, 199 ഓ​റ​ൽ പ്രെ​സ​ന്േ‍​റ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടും. 235 പേ​രാ​ണ് ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്സി​ന് പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ദ്്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി സു​ധീ​ർ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​കും. വി.​കെ ശ്രീ​ക​ണ്ഠ​ൻ എം.​പി, കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ, പാ​ല​ക്കാ​ട് രൂ​പ​ത നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ മോ​ണ്‍ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, യു​വ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. 25 മു​ത​ൽ 27 വ​രെ​യാ​ണ് ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്.
കാ​ർ​ഷി​ക​ഭ​ക്ഷ്യ ശാ​സ്ത്രം, ബ​യോ​ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ സ​യ​ൻ​സ്, സാ​ങ്കേ​തി​ക വി​ദ്യ, പ​രി​സ്ഥി​തി വ​നം വ​ന്യ​ജീ​വി ശാ​സ്ത്രം, ഫി​ഷ​റീ​സ് വെ​റ്റ​റി​ന​റി സ​യ​ൻ​സ്, ആ​രോ​ഗ്യ​ശാ​സ്ത്രം, ലൈ​ഫ് സ​യ​ൻ​സ്, ഗ​ണി​ത​ശാ​സ്ത്രം, ഭൗ​മ​ശാ​സ്ത്രം, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ശാ​സ്ത്രീ​യ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നീ 12 സെ​ഷ​നു​ക​ളി​ലാ​യി യു​വ ശാ​സ്ത്ര​ജ്ഞ​രും വി​ദ്യാ​ർ​ഥി​ക​ളും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
ഗ​വേ​ഷ​ക​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, അ​ധ്യാ​പ​ക​ർ, വ്യ​വ​സാ​യി​ക​ൾ, പ​രി​സ്ഥി​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, ആ​സൂ​ത്ര​ണ വി​ദ​ഗ്ധ​ർ, ന​യ​രൂ​പീ​ക​ര​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി ശാ​സ്ത്ര​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ളും ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കാ​ളി​ക​ളാ​വും.
മേ​രി​ലാ​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ന്ത​രീ​ക്ഷ സ​മു​ദ്ര​ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ര​ഘു​മു​ത്തു ഗു​ഡ, മും​ബൈ ഐ​ഐ​ടി​യി​ലെ പ്രൊ​ഫ​സ​റും ഭ​ട്ന​ഗ​ർ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​ബി​മ​ൽ ഘോ​ഷ്, ടി.​ഐ.​എ​ഫ്.​എ.​സി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പ് ത​ല​വ​ൻ ഡോ. ​ന​ന്പി അ​പ്പാ​ദു​രൈ തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഡോ. ​ശി​വ താ​ണു​പി​ള്ള, ഡോ. ​പ്ര​ഫ. സു​നി​ൽ മാ​ണി, ഡോ.​ഗൗ​തം ഗോ​സ്വാ​മി, ഡോ. ​പി.​പി. മ​ജും​ദാ​ർ എ​ന്നീ പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​രു​ടെ പേ​രി​ലു​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജ്് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​പി സു​ധീ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​സ.് പ്ര​ദീ​പ് കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​ശ്യാം വി​ശ്വ​നാ​ഥ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡോ. ​കെ. വി​ജ​യ​കു​മാ​ർ, യു​വ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തൃശൂർ ന​ഗ​ര​ത്തി​ൽ
ഇ​ന്നു ഗ​താ​ഗ​ത
നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ സ്വ​രാ​ജ് റൗ​ണ്ടി​ൽ ഇ​സ്ലാ​മി​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടുമു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. സ്വ​രാ​ജ് റൗ​ണ്ടി​ലും സ​മീ​പറോ​ഡു​ക​ളി​ലും രാ​വി​ലെ മു​ത​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നു സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.
വി​വി​ധ​യി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ളു​ടെ ന​ഗ​ര​പ​രി​ധി​യി​ലെ റൂ​ട്ടി​ലും നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു വി​വി​ധ​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടുണ്ട്.