പ്രി​സി​ഷ​ൻ ഫാ​മിം​ഗ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം:​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Saturday, January 25, 2020 11:30 PM IST
പാ​ല​ക്കാ​ട്: കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ പ്രി​സി​ഷ​ൻ ഫാ​മിം​ഗ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്കി​ൽ ഫാ​ബ് ലാ​ബ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ തൊ​ഴി​ൽ​രം​ഗ​ത്ത് ഏ​റെ കു​തി​ച്ചു ചാ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ കോ​ഴ്സു​ക​ൾ പ​ഠി​ക്ക​ണം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ..​ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​പി ഇ​ന്ദി​രാ​ദേ​വി, ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര​ൻ, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഷൈ​ല​ജ, കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷൈ​ല​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​രാ​ജ​ൻ, നി​തി​ൻ ക​ണി​ച്ചേ​രി, കെ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ധ​ൻ​രാ​ജ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബീ​ന, ജി​പി​സി പ്രി​ൻ​സി​പ്പ​ൽ ച​ന്ദ്ര​കു​മാ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ർ.​ടി.​ആ​ദ​ർ​ശ്, ജ​ന​പ്ര​തി​നി​ധി​ക​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.