സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി
Monday, January 27, 2020 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ വാ​ർ​ഷി​കം ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഇ​ഒ പി.​എ.​ബ​ഷീ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്രൊ​വി​ൻ​ഷ്യാ​ൾ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ലി​ല്ലി സി​എ​ച്ച്എ​ഫ് മാ​ഗ​സി​ൻ പ്ര​കാ​ശ​ന​വും സ്കൂ​ളി​ൽ സ്വീ​പ്പ​റാ​യ ര​ജ​നി​ക്ക് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു അ​ഞ്ചു​സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​ര​വും കൈ​മാ​റി.
ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ് മി​ൻ വ​ർ​ഗീ​സ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ചെ​റു​പു​ഷ്പം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ലി​ൻ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡാ​ലി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് പ്ര​തി​നി​ധി ശ്രീ​ല​ജ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ്വ​പ്ന ന​ന്ദി​പ​റ​ഞ്ഞു. ബാ​ന്‍റ് വാ​ദ്യ​ത്തോ​ടെ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ചെ​ണ്ട​മേ​ള​ത്തോ​ടെ സ​മാ​പി​ച്ചു.