ക​രി​പ്പാ​ലി​പു​ഴ പാ​ലം പ​രി​സ​രം സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ മ​ദ്യ​പ​സം​ഘ​ങ്ങ​ള്‍ കൈ​യ​ട​ക്കു​ന്ന​താ​യി പ​രാ​തി
Thursday, February 13, 2020 11:19 PM IST
വ​ട​ക്ക​ഞ്ചേ​രി: സ​ന്ധ്യ​മ​യ​ങ്ങി​യാ​ല്‍ ക​രി​പ്പാ​ലി​പു​ഴ പാ​ലം പ​രി​സ​രം മ​ദ്യ​പ​സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​കു​ന്ന​താ​യി പ​രാ​തി. മു​ട​പ്പ​ല്ലൂ​രി​ലു​ള്ള ബീ​വ​റേ​ജ്‌​സി​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ല്‍​നി​ന്നും മ​ദ്യം​വാ​ങ്ങി അ​ത് കൂ​ട്ടം​കൂ​ടി​യി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് പാ​ലം പ​രി​സ​ര​ത്താ​ണ്. വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി ഇ​വി​ട​ത്തെ വെ​ള്ള​ച്ചാ​ലി​ലും ഒ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലു​മാ​ണ് മ​ദ്യ​പാ​നം.
ഈ​യ​ടു​ത്താ​യി ഇ​വി​ടെ തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല​പ്പോ​ഴും അ​ത് കാ​ണാ​റി​ല്ല. പോ​ലീ​സ് പ​ട്രോ​ളിം​ഗും ഇ​തു​വ​ഴി ഇ​പ്പോ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ദ്യ​പ​ന്മാ​ര്‍​ക്കും സൗ​ക​ര്യ​മാ​ണ്. രാ​പ​ക​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. അ​റ​വു​മാ​ലി​ന്യം​മൂ​ലം മു​ത​ല്‍ എ​ല്ലാം ചാ​ക്കി​ലാ​ക്കി ത​ള്ളു​ന്ന​ത് പു​ഴ​യി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലു​മാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ ക​ടു​ത്ത ദു​ര്‍​ഗ​ന്ധം​മൂ​ലം വ​ഴി​ന​ട​ക്കാ​ന്‍​പോ​ലും ക​ഴി​യി​ല്ല. തെ​രു​വു​നാ​യ്ക്ക​ളു​ടെ പ​ട​യും ഇ​വി​ടെ​യു​ണ്ട്. രോ​ഗം പി​ടി​പെ​ട്ട​തും പ്രാ​യാ​ധി​ക്യ​മു​ള്ള നാ​യ്ക്ക​ളെ ത​ള്ളു​ന്ന സ്ഥ​ല​വും ഇ​വി​ടെ​യാ​ണ്. പ​ത്ത്, പ​ന്ത്ര​ണ്ടു​വ​ര്‍​ഷ​ക്കാ​ലം യ​ജ​മാ​ന​നെ സ്‌​നേ​ഹി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത് മു​ന്തി​യ ഇ​നം നാ​യ്ക്ക​ളെ​യും ആ​ളു​ക​ള്‍ ഇ​വി​ടെ ഉ​പേ​ക്ഷി​ക്കും. ഈ ​പു​ഴ​വെ​ള്ളം സ്രോ​ത​സാ​യി മം​ഗ​ലം​പു​ഴ​യി​ല്‍ താ​ഴ് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളു​ണ്ട്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത് കു​ടി​വെ​ള്ള​പ​ദ്ധ​തി പ്ര​ദേ​ശ​ത്താ​ണ്. ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും പോ​ലീ​സും ശ്ര​ദ്ധി​ച്ചാ​ല്‍ പു​ഴ മ​ലി​ന​മാ​കു​ന്ന​തും പു​ഴ പാ​ല​ത്തി​ലെ മ​ദ്യ​പാ​ന​വും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.