അ​ന്താ​രാ​ഷ്ട്ര കാ​വ്യോ​ത്സ​വം മ​ണ്ണാ​ര്‍​ക്കാ​ട്ട്
Thursday, February 13, 2020 11:23 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്:​ മ​ണ്ണാ​ര്‍​ക്കാ​ട് ഇ​ന്ത്യ ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര കാ​വ്യോ​ത്സ​വം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10 മ​ണി​ക്ക് ഹി​ല്‍ വ്യൂ ​ട​വ​റി​ലാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. പാ​ല​സ്റ്റീ​ന്‍ ക​വി നി​സാ​ര്‍ സ​ര്‍​താ​വി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ഗോ പ്ര​കാ​ശ​നം എം ​എ​ല്‍ എ ​എ​ന്‍. ഷം​സു​ദ്ധീ​ന്‍ നി​ര്‍​വ​ഹി​ക്കും.
തു​ട​ര്‍​ന്ന് അ​ന്താ​രാ​ഷ്ട്ര ക​വി​ക​ളാ​യ സ​മീ​റ ഉ​ബൈ​ദ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍​ സം​സാ​രി​ക്കും. പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍ സീ​ന ശ്രീ​വ​ത്സ​ന്‍ വി​ശ​ദീ​ക​രി​ച്ചു. ക​വി കൂ​ട്ടാ​യ്മ​ക്കു​പ​രി അ​വ​ശ സ​മൂ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് പ്രൈം ​ഇ​ന്ത്യ ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ ല​ക്ഷ്യം എ​ന്ന് ര​ക്ഷാ​ധി​കാ​രി ടി. ​ആ​ര്‍. സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു. ചെ​യ​ര്‍​മാ​ന്‍ കെ. ​പി. എ​സ്. പ​യ്യ​ന​ടം, സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ത​യ്യി​ല്‍, എം. ​കെ. ഹ​രി​ദാ​സ്, അ​ബൂ​ബ​ക്ക​ര്‍ ഭാ​വി പ​ങ്കെ​ടു​ത്തു.

അ​പേ​ക്ഷ ന​ല്ക​ണം

കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ത്ത​വ​രി​ല്‍ വി​ചാ​ര​ണ​യി​ല്‍ പ​ങ്കെ​ടു​ക്കാ​തെ അ​പേ​ക്ഷ നി​ര​സി​ച്ച​വ​ര്‍​ക്ക് വീ​ണ്ടും ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷ ന​ല്ക​ണം. വി​ചാ​ര​ണ​യ്ക്ക് നേ​രി​ട്ട് എ​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ 24ന​കം മ​തി​യാ​യ രേ​ഖ​ക​ള്‍ സ​ഹി​തം പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ട്ര​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍മു​മ്പാ​കെഹാ​ജ​രാ​ക​ണം.