മ​ണ്ണാ​ര്‍​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ തെ​രു​വു​വി​ള​ക്ക് ക​ത്തു​ന്നി​ല്ല; ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍
Thursday, February 13, 2020 11:23 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്: സ്ട്രീ​റ്റ്‌​ലൈ​റ്റു​ക​ള്‍​പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​രു​ളി​ല​മ​ര്‍​ന്ന് മ​ണ്ണാ​ര്‍​ക്കാ​ട് ന​ഗ​രം. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഭാ​ഗ​മാ​യ കോ​ട​തി​പ്പ​ടി ഭാ​ഗ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ള്‍ നാ​ളു​ക​ളാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ക​യാ​ണ്. എ​ല്ലാ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. സ​ന്ധ്യ മ​യ​ങ്ങി​യാ​ല്‍ പി​ന്നെ ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വെ​ളി​ച്ചം മാ​ത്ര​മാ​ണ് ആ​ളു​ക​ള്‍​ക്ക് ആ​ശ്ര​യ​മാ​കു​ന്ന​ത്. അ​തും ക​ട​ക​ള​ട​ക്കു​ന്ന​തു വ​രെ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു എ​ന്ന​താ​ണ് സ്ഥി​തി.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​ന്നി​റ​ങ്ങു​ന്ന സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രും രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​രും ഇ​രു​ട്ടി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. മൂ​ന്നും കൂ​ടി​യ ജം​ഗ്ഷ​ന്‍, മ​ദ്യ​ശാ​ല എ​ന്നി​വ​യു​ള്ള ഈ ​ഭാ​ഗ​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​മെ​ന്നു യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട്ട് എ​ത്ര​യും​വേ​ഗം തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.