മ​ല​മ്പു​ഴ റി​ംഗ് റോ​ഡ് പാ​ല​ത്തി​ന് കി​ഫ്ബി​യു​ടെ അ​നു​മ​തി
Thursday, February 13, 2020 11:25 PM IST
പാലക്കാട്: മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ മൈ​ലാ​ടി പു​ഴ​ക്ക് കു​റു​കെ നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന് കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. 980 മീ​റ്റ​ര്‍ അ​പ്രോ​ച്ച് റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ലം നി​ര്‍​മാ​ണ​ത്തി​ന്റേ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ജ​നു​വ​രി 20ന് ​ചേ​ര്‍​ന്ന കി​ഫ്ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം അം​ഗീ​ക​രി​ക്കു​ക​യും പാ​ലം നി​ര്‍​മാ​ണ​ത്തി​ന് 34. 317 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ഭാ​ഗം ആ​ണ് പാ​ലം നി​ര്‍​മി​ക്കു​ക. ഇ​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍, ജ​ല​സേ​ച​ന വ​നം വ​കു​പ്പു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഭ​ര​ണ​പ​രി​ഷ്‌​കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നും സ്ഥ​ലം എം.​എ​ല്‍.​എ.​യു​മാ​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ആ​ന​ക്ക​ല്‍ പ്ര​ദേ​ശ​ത്തു​നി​ന്നും മ​ല​മ്പു​ഴ ഡാം ​പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്താ​ന്‍ 29 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കു​റ​യും. ഇ​തി​ലൂ​ടെ ഏ​ഴു ഊ​രു​ക​ളി​ലാ​യു​ള്ള 1200 ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മാ​കും.
പാ​ലം മ​ല​മ്പു​ഴ റി​ങ് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ല്‍ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​യും വ​ര്‍​ധി​ക്കും. മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ളി​ല്‍ സു​പ്ര​ധാ​ന​മാ​യ ഒ​രു പ​ദ്ധ​തി കൂ​ടി​യാ​ണ് പാ​ലം നി​ര്‍​മാ​ണ​ത്തി​ലൂ​ടെ യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​ക.
സെ​മി​നാ​ര്‍ 15 ന്
പാലക്കാട്: സാ​മൂ​ഹ്യ നീ​തി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ നി​ഷ്
(നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റി​ങ്) ത​ത്സ​മ​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​ര്‍ 15 ന് ​രാ​വി​ലെ 10.30 ന് ​ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
താ​ല്‍​പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത് സം​ശ​യ ദൂ​രീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് റോ​ബി​ന്‍​സ​ണ്‍ റോ​ഡി​ലെ മു​നി​സി​പ്പ​ല്‍ കോം​പ്ല​ക്‌​സി​ലു​ള്ള ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ ബ​ന്ധ​പ്പെ​ടു​ക.
ഫോ​ണ്‍ 04912531098, 8281899468.