ചി​റ്റൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കൃ​ത്രി​മ ദ​ന്ത​നി​ര്‍​മാ​ണ വി​ഭാ​ഗ​ത്തി​നു തു​ട​ക്കം
Thursday, February 13, 2020 11:25 PM IST
ചി​റ്റൂ​ര്‍: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ങ്ങി​യ കൃ​ത്രി​മ ദ​ന്ത​നി​ര്‍​മാ​ണ വി​ഭാ​ഗം ചി​റ്റൂ​ര്‍-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ​ക്ട​ര്‍​മാ​രാ​യ കെ.​വി​ദ്യാ​ധ​ര​ന്‍, ര​വി​വ​ര്‍​മ, കൗ​ണ്‍​സി​ല​ര്‍, എ.​ശ​ശി​ധ​ര​ന്‍, മ​ണി, കെ.​വി.​പ്ര​ബീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ല്‍ പ​ല്ലെ​ടു​ക്ക​ല്‍, ക്ലീ​നിം​ഗ്, പ​ല്ല് ഓ​ട്ട​യ​ട​യ്ക്ക​ല്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​നി​മു​ത​ല്‍ അ​ക്ര​ലി​ക് കൊ​ണ്ടു​ള്ള കൃ​ത്രി​മ പ​ല്ല് ശ​രി​പ്പെ​ടു​ത്താ​നാ​കും. കു​റ​ഞ്ഞ വി​ല​യി​ല്‍ ഇ​തു സാ​ധ്യ​മാ​കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍​ക്ക് ഗു​ണ​ക​ര​മാ​കും.