ചായക്കട കത്തി നശിച്ചു
Thursday, February 13, 2020 11:25 PM IST
പു​തു​ന​ഗ​രം: പെ​രു​വെ​മ്പി​ല്‍ വാ​ത​ക​ച്ചോര്‍ച്ച കാ​ര​ണം ചായക്കടയുടെ മു​ന്‍​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. പെ​രു​വെ​മ്പ് പു​ളി നി​ര​ക്കോ​ട് ദൊ​രൈസ്വാ​മി​യു​ടെ മ​ക​ന്‍ ബാ​ബു​വി​ന്‍റെ ചാ​യ​ക്ക​ട​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ന്നി​നാ​യി​രു ന്നു ​സം​ഭ​വം. തി ​പ​ട​രു​ന്ന​തു​ക​ണ്ട് അ​ക​ത്തു ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു .
ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റ് എ​ത്തി തീ ​അ​ണ​ച്ച​തി​നാല്‍ ​വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​കാ​ന്‍ കാ​ര​ണമാ​യി. വി​വ​രം അ​റി​ഞ്ഞു പു​തു​ന​ഗ​രം പോ​ലീ​സും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു കു​തി​ച്ചെ​ത്തി. ഫ​യ​ര്‍ ആന്‍റ് സ്‌​കൂ​ൾ ഓ​ഫീസ​ര്‍ ര​മേ​ശ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തിലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്ന​ത്.

പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കി

പാലക്കാട്: കൃ​തി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് അ​ര്‍​ബ​ന്‍ ബാ​ങ്ക് 10000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കു കൈ​മാ​റി. പ്ര​സി​ഡ​ണ്ട് എം ​നാ​രാ​യ​ണ​ന്‍, ടി ​കെ നൗ​ഷാ​ദ്, എ​ല്‍ ഇ​ന്ദി​ര എ​ന്നി​വ​രി​ല്‍ നി​ന്നും ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കു​വേ​ണ്ടി പ്രൊ​ഫ. സോ​മ​ശേ​ഖ​ര​ന്‍, രാ​ജേ​ഷ്‌​മേ​നോ​ന്‍, കെ ​ശാ​ന്ത​പ്പ​ന്‍ പു​സ്ത​ക​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു.