മ​ല​പ്പു​റ​ത്തേ​യ്ക്ക് ക​ട​ത്തി​യ നാ​ല്പ​തു​കി​ലോ ഊ​ദ് പി​ടി​കൂ​ടി
Tuesday, February 18, 2020 12:45 AM IST
പാ​ല​ക്കാ​ട്: മ​ല​പ്പു​റ​ത്തേ​ക്ക് ക​ട​ത്തി​യ നാ​ല്പ​തു​കി​ലോ ഊ​ദ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി പാ​ല​ക്കാ​ട് ജം​ഗ്ഷ​നി​ലെ​ത്തി​യ ഗു​വ​ഹ​ത്തി-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ലെ എ.​സി ക​മ്പാ​ര്‍​ട്ടു​മെ​ന്റി​ലെ യാ​ത്ര​ക്കാ​രാ​യ അ​സാം സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ല്‍ ഇ​സ്ലാം (27), അ​സ​ര്‍​അ​ഹ​മ്മ​ദ് (28), മു​ഹ​മ്മ​ദ് അ​മീ​ര്‍ (31), മു​ഹ​മ്മ​ദ് സൈ​ഫു​ള്‍ ഇ​സ്ലാം (32) എ​ന്നി​വ​രാ​ണ് ഊ​ദ് ക​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ര്‍ അ​സ​മി​ല്‍​നി​ന്നും മ​ല​പ്പു​റ​ത്തേ​ക്കാ​ണ് ഊ​ദ് ക​ട​ത്തി​യ​തെ​ന്ന് പി​ടി​കൂ​ടി​യ റെ​യി​ല്‍​വേ സം​ര​ക്ഷ​ണ​സേ​ന അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
പി​ടി​ച്ചെ​ടു​ത്ത ഊ​ദി​ന് 40 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഊ​ദ് ക​ട​ത്താ​ന്‍ 18 ശ​ത​മാ​നം നി​കു​തി അ​ട​യ്ക്ക​ണം. പി​ടി​ച്ചെ​ടു​ത്ത ഊ​ദും ക​ട​ത്തി​യ​വ​രെ​യും ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.
ആ​ര്‍.​പി.​എ​ഫ് സി​ഐ സി.​ഗി​രീ​ഷ്‌​കു​മാ​ര്‍, എ​എ​സ് ഐ ​കെ.​സ​ജു, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ​ജി അ​ഗ​സ്റ്റി​ന്‍, കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ വി.​സ​വി​ന്‍, എ​ന്‍.​അ​ശോ​ക്, അ​ബ്ദു​ള്‍ സ​ത്താ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.