അ​ന​ധി​കൃ​ത ക​ള്ളു​ചെ​ത്ത്: തോ​ട്ടം ഉ​ട​മ​യ്‌​ക്കെ​തി​രെ എ​ക്‌​സൈ​സ് കേ​സ്
Tuesday, February 18, 2020 11:13 PM IST
പാ​ല​ക്കാ​ട്: എ​ക്‌​സൈ​സ് ഇ​ന്‍റലി​ജ​ന്‍​സ് ബ്യൂറോ ചി​റ്റൂ​ര്‍ മേ​ഖ​ല​യി​ലെ തെ​ങ്ങി​ന്‍​തോ​പ്പു​ക​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ വൃ​ക്ഷ​ക്ക​രം അ​ട​ക്കാ​തെ സ​ര്‍​ക്കാ​രി​ന് വ​ലി​യ രീ​തി​യി​ല്‍ വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​ക്കി ക​ള്ള് ഉ​ത്പാ​ദി​പ്പി​ച്ചു വ​ന്ന വ​ലി​യ ക​ള്ള് ചെ​ത്ത് തോ​ട്ടം ക​ണ്ടെ​ത്തി.
തോ​ട്ടം ഉ​ട​മ​സ്ഥ​നാ​യ നാ​ട്ടു​ക​ല്‍ ദേ​ശം വ​ലി​യ​വ​ള്ളം പ​തി വി​ല്ലേ​ജ്, കീ​ര​ക്കാ​ര​ന്‍ പ​തി വീ​ട്ടി​ല്‍ പ​ഴ​നി സ്വാ​മി മ​ക​ന്‍ ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ കേ​സെ​ടു​ത്തു. നി​ല​വി​ല്‍ ഈ ​തോ​പ്പി​ല്‍ 60 തെ​ങ്ങു​ക​ളാ​ണ് മ​തി​യാ​യ രീ​തി​യി​ല്‍ വൃ​ക്ഷ​ക്ക​രം അ​ട​ക്കാ​തെ, കൂ​മ്പ് ഒ​രു​ക്കി ക​ള്ള് ഉ​ത്പാ​ദി​പ്പി​ച്ചു വ​ന്നി​രു​ന്ന​ത്.
തോ​പ്പി​ല്‍​നി​ന്നും ച​ങ്ങ​നാ​ശേ​രി റേ​ഞ്ചി​ലു​ള്ള ക​ള്ളു​ഷോ​പ്പു​ക​ളി​ലേ​ക്കാ​ണ് ക​ള്ളു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ചി​റ്റൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി തെ​ങ്ങി​ന്‍ തോ​പ്പു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ നി​കു​തി അ​ട​ക്കാ​തെ ക​ള്ള് ചെ​ത്തി വ​രു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രാ​ഴ്ചയാ​യി പാ​ല​ക്കാ​ട് ഐ ​ബി ചി​റ്റൂ​ര്‍ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തോ​പ്പി​ലെ ക്ര​മ​ക്കേ​ട് ക​ണ്ടു​പി​ടി​ച്ച​ത്. നി​ല​വി​ലു​ള്ള അ​ബ്കാ​രി സം​വി​ധാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ലാ​ണ് തോ​പ്പി​ല്‍ ട്രീ ​ടാ​ക്‌​സ് അ​ട​ക്കാ​തെ​യും ന​മ്പ​റി​ടാ​തെ​യും, ഗേ​റ്റ് പാ​സ് അ​ടി​ക്കാ​തെ​യും കൂ​മ്പ് ഒ​രു​ക്കി മാ​ട്ടം ത​യാ​റാ​ക്കി​യാ​ണ് ക​ള്ളു​ചെ​ത്തി വ​ന്നി​രു​ന്ന​ത്.
കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള്ള് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചി​റ്റൂ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി തോ​പ്പു​ക​ളി​ല്‍ നി​കു​തി അ​ട​ക്കാ​തെ ക​ള്ളു​ചെ​ത്തി വ​രു​ന്ന​താ​യി പാ​ല​ക്കാ​ട് ഐ​ബി​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്നും ചി​റ്റൂ​ര്‍ മേ​ഖ​ല​യി​ലെ ക​ള്ളു​ചെ​ത്ത് തോ​പ്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍ ക്ക് ​മു​മ്പ് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു​തോ​പ്പി​ല്‍ നി​ന്നും മാ​യം ചേ​ര്‍​ക്കാ​ന്‍ വേ​ണ്ടി സൂ​ക്ഷി​ച്ചു വെ​ച്ച ഒ​രാ​ഴ്ച പ​ഴ​ക്ക​മു​ള്ള 300 ലി​റ്റ​ര്‍ ക​ള്ള് ക​ണ്ടെ​ത്തി പാ​ല​ക്കാ​ട് ഐ​ബി കേ​സെ​ടു​ത്തി​രു​ന്നു.പ​രി​ശോ​ധ​ന​യി​ല്‍ ഐ​ബി എ​ക്‌​സൈ​സ് ഇ​ന്‍​പെ​ക്ട​ര്‍ വി.​അ​നൂ​പ്, റേ​ഞ്ച് ഇ​ന്‍​പെ​ക്ട​ര്‍ സി.​പി.​മ​ധു, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​സെ​ന്തി​ല്‍ കു​മാ​ര്‍, ആ​ര്‍.​റി​നോ​ഷ്, കെ.​എ​സ്.​സ​ജി​ത്ത്, എം.​യൂ​ന​സ്, മ​ണി, ര​തീ​ഷ്, സു​ജീ​ഷ്, ജ​ന​കു​മാ​ര്‍ ഡ്രൈ​വ​ര്‍ സ​ത്താ​ര്‍ പ​ങ്കെ​ടു​ത്തു.