ദിവ്യോദയയിൽ ഗാന്ധിജിയുടെ അപൂർവ ചി​ത്രങ്ങളുടെ പ്ര​ദ​ര്‍​ശ​നം
Tuesday, February 18, 2020 11:17 PM IST
കോ​യ​മ്പ​ത്തൂ​ര്‍: റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ്യോദ​യ ഇ​ന്‍റര്‍ റി​ലീ​ജി​യ​സ് സെ​ന്‍ററി​ല്‍ ഗാ​ന്ധി​ജി​യു​ടെ നൂ​റ് അ​പൂ​ര്‍​വ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ദി ​ലൈ​ഫ് മ​ഹാ​ത്മാ​ഗാ​ന്ധി എ​ന്ന പേ​രി​ല്‍ തു​ട​ങ്ങി.
ഗാ​ന്ധി​ഗ്രാം യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​മാ​ര്‍​ക്ക​ണ്ഡ​ന്‍ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​വ്യോ​ദ​യ​യി​ലെ ന​വീ​ക​രി​ച്ച ആ​ര്‍​ട്ട് ഗാ​ല​റി​യു​ടെ ഉ​ദ്ഘാ​ട​നം റോ​ട്ട​റി ക്ല​ബ് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​കു​രി​യ​ച്ച​ന്‍ നി​ര്‍​വ​ഹി​ച്ചു.
ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് പോ​ള്‍ എ​ട​ക്ക​ള​ത്തൂ​ര്‍ സ്വാ​ഗ​ത​വും ദി​വ്യോ​ദ​യ സ്ഥാ​പ​ക​ന്‍ ഫാ.​ജോ​ണ്‍ മു​രി​ങ്ങ​ത്തേ​രി ന​ന്ദി​യും പ​റ​ഞ്ഞു.