അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Sunday, February 23, 2020 11:08 PM IST
വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പ​ന്ത​ലാം​പാ​ടം പ​ര​പ്പേ​ൽ ഷാ​ജ​ൻ​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ലി​സി (51)യാ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 10 ന് ​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത ഡ​യാ​ന ഹോ​ട്ട​ലി​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. ലി​സി​യും ഭ​ർ​ത്താ​വ് ഷാ​ജ​ൻ കു​ഞ്ഞു​മാ​യി ബൈ​ക്കി​ൽ പോ​കു​ന്പോ​ൾ മ​റ്റൊ​രു ബൈ​ക്കു​മാ​യി കു​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ലി​സി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വാ​ണി​യ​ന്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ആ​ൽ​വി​ൻ, അ​നൂ​പ.