പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യ്ക്ക് കോ​ട്ട​മൈ​താ​ന​ത്ത് തു​ട​ക്കം
Tuesday, February 25, 2020 12:36 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യ്ക്ക് കോ​ട്ട​മൈ​താ​ന​ത്ത് തു​ട​ക്ക​മാ​യി. ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ പ​രി​പാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​നാ​യി. ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടൊ​പ്പം വ​ള​രാ​ന്‍ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പി​ന്നാ​ക്ക വി​ഭാ​ഗ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​ള​ര്‍​ച്ച​യി​ല്‍ പി​ന്നാ​ക്ക വി​ഭാ​ഗ കോ​ര്‍​പ്പ​റേ​ഷ​ന് വ​ലി​യ പ​ങ്കു​ള്ള​താ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് മ​ന്ത്രി പ​റ​ഞ്ഞു.
ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ ഭാ​വി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ്‌​കൂ​ള്‍, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​ര്‍​ച്ച് ര​ണ്ട് വ​രെ കോ​ട്ട​മൈ​താ​ന​ത്താ​ണ് മേ​ള ന​ട​ക്കു​ക. വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്സു​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​മാ​ണ് മേ​ള​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ക.
പ​ര​മ്പ​രാ​ഗ​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ത​ല്‍​സ​മ​യ നി​ര്‍​മ്മി​തി നേ​രി​ട്ട് കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​ര​വും മേ​ള​യി​ല്‍ ഉ​ണ്ടാ​വും. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ സാം​സ്‌​കാ​രി​ക പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് മേ​ള. പ​രി​പാ​ടി​യി​ല്‍ റീ ​ടേ​ണ്‍ വാ​യ്പ വി​ത​ര​ണം വി. ​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു.
എം​എ​ല്‍​എ മാ​രാ​യ കെ. ​ബാ​ബു, കെ.​ഡി. പ്ര​സേ​ന​ന്‍, പി. ​ഉ​ണ്ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി, കെ.​എ​സ്.​ബി.​സി.​ഡി.​സി. മു​ന്‍​ചെ​യ​ര്‍​മാ​ന്‍ സി.​ടി. കൃ​ഷ്ണ​ന്‍, കെ.​എ​സ്.​ബി.​സി.​ഡി.​സി. ഡ​യ​റ​ക്ട​ര്‍ ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍, കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കെ.​എ​സ്.​ബി.​സി.​ഡി.​സി. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എ.​പി. ജ​യ​ന്‍, എ.​മ​ഹേ​ന്ദ്ര​ന്‍, ടി. ​ക​ണ്ണ​ന്‍, ചെ​യ​ര്‍​മാ​ന്‍ ടി. ​കെ. സു​രേ​ഷ്, കെ.​എ​സ്.​ബി.​സി.​ഡി.​സി. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ഭാ​സ്‌​ക​ര​ന്‍, ടി.​ആ​ര്‍. അ​ജ​യ​ന്‍ സം​സാ​രി​ച്ചു.