കർഷകർക്ക് നഷ്ടപരിഹാരം നല്കണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Tuesday, February 25, 2020 12:38 AM IST
മ​ണ്ണാ​ര്‍​ക്കാ​ട്: ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ര്‍​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ യാ​ത​ന​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സം​ര​ക്ഷ​ണം മ​നു​ഷ്യ​ജീ​വ​ന് ന​ല്കു​ന്ന​തി​നു കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ന്നലെ രാ​വി​ലെ കാ​ഞ്ഞി​ര​പ്പു​ഴ, പി​ച്ച​ള​മു​ണ്ട, പാ​റ്റ, വാ​ക്കോ​ട​ന്‍, പാ​ല​ക്ക​യം, പാ​യ​പു​ല്ല്, മൂ​ന്നാം​തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍​ക്ക് ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ട്ടാ​ന​യു​ടെ മു​മ്പി​ല്‍​നി​ന്ന് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ത്.
വ​ന്യ​ജീ​വി​ക​ളാ​യ ആ​ന, പു​ലി, ക​ടു​വ, പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​തോ​ടെ ക​ര്‍​ഷ​ക​ര്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ അ​ധ്വാ​നി​ച്ച് വ​ള​ര്‍​ത്തി​യെ​ടു​ത്ത ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​ല്ലാ​താ​കു​ക​യാ​ണ്.
കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​യ്ക്ക് തി​രി​കെ വി​ടാ​തെ പി​ടി​കൂ​ടി ആ​ന​വ​ള​ര്‍​ത്തു​കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് മാ​റ്റ​ണം. വ​ന്യ​ജീ​വി​ക​ള്‍​ക്ക് ന​ല്കു​ന്ന സം​ര​ക്ഷ​ണം വ​ന​ത്തി​നു​ള്ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് തു​രു​ത്തി​പ്പ​ള്ളി, പാ​ല​ക്ക​യം ഇ​ട​വ​ക​വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്ക​ത്താ​ഴെ, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റണി, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ല്‍, ട്ര​ഷ​റ​ര്‍ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, സെ​ക്ര​ട്ട​റി അ​ഡ്വ. ബോ​ബി പൂ​വ​ത്തി​ങ്ക​ല്‍, കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബാ​ബു പ്രാ​ക്കു​ഴി​യി​ല്‍, ട്ര​ഷ​റ​ര്‍ ജോ​സ് പ​ള്ളി​വാ​തു​ക്ക​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​ര്യാ​ച്ച​ന്‍ വ​ട്ടു​കു​ന്നേ​ല്‍, പാ​ല​ക്ക​യം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് വ​ലി​യ​കു​ന്നേ​ല്‍, സെ​ക്ര​ട്ട​റി സോ​ജ​ന്‍ കോ​ടി​ക്കു​ളം, ട്ര​ഷ​റ​ര്‍ ജോ​ണി എ​ടാ​ട്ടു​കു​ന്നേ​ല്‍, ബേ​ബി​ച്ച​ന്‍ ക​പ്യാ​ങ്ക​ല്‍, സി​ബി കാ​ഞ്ഞി​ര​പ്പാ​റ, പൊ​ന്നം​കോ​ട് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട് എ​ന്നി​വ​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.