വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പ​തി​ന​ഞ്ചുകാരിയെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു
Thursday, February 27, 2020 12:56 AM IST
കോ​യ​മ്പ​ത്തൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പ​തി​ന​ഞ്ചു വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ​തി​രെ പോ​ക്‌​സോ ആ​ക്ടി​ല്‍ കേ​സെ​ടു​ത്തു. ഒ​ഡീ​ഷ സ്വ​ദേ​ശി ബി​ബി​ക് ദാ​സ് (20) നെതി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
അ​ന്നൂ​ര്‍ കാ​രി​യം​പാ​ള​യ​ത്തെ സ്വ​കാ​ര്യ​മി​ല്ലി​ലെ ജോ​ലി​ക്കാ​ര​നാ​യ യു​വാ​വ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​തി​ന​ഞ്ചു വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു, വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡീ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ അ​റി​യി​ച്ചു.
ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ ന​ല്കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ബി​ബി​ക് ദാ​സി​നെ​തി​രെ പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍​പോ​യ യു​വാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.