മണ്ണാര്‍ക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ ബജറ്റിനെതിരേയും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരേയും മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി.
ധര്‍ണ ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്കത്തലി, നേതാക്കളായ പി.മുത്തു, പി.ഖാലിദ്, സി.മുഹമ്മദാലി, എം.സി.വര്‍ഗീസ്, എസ്.രാമന്‍കുട്ടി, വി.ഡി.പ്രേംകുമാര്‍, ഹരി പെരിമ്പിടാരി, കരിമ്പന റഫീഖ്, ജോര്‍ജ് വേലിക്കകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബജറ്റിലെ നികുതിവര്‍ധന നിര്‍ദേശത്തിനെതിരെ ആലത്തൂര്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി പത്മ ഗിരീശന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. എം.മുഹമ്മദ് കുട്ടി, പി.എസ്.കാസിം, കെ.സതീഷ്, ഷെറീഫ്, പി.എ.ഹാരിസ്, ജബ്ബാര്‍, വി.സി.ജയന്തി, പി.വിജയന്, ബുഷറ നൗഷാദ്, അലാവുദീന്‍, ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.