ക​ണ്ണ​മ്പ്ര വ്യ​വ​സാ​യ​പാ​ര്‍​ക്ക് ഭൂ​മി സ​ര്‍​വേ​യി​ല്‍ അ​പാ​ക​ത​യെ​ന്ന്: ക​ര്‍​ഷ​ക​ര്‍ പ​രാ​തി ന​ല്കി
Thursday, February 27, 2020 11:22 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര​യി​ല്‍ വ്യ​വ​സാ​യ​പാ​ര്‍​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യാ​പ​ക അ​പാ​ക​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ര്‍​ഷ​ക​ര്‍ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്കി, കി​ന്‍​ഫ്ര​യു​ടെ അ​ള​വി​ലാ​ണ് ഭൂ​മി വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. ഒ​രു സെ​ന്‍റ് മു​ത​ല്‍ 70 സെ​ന്‍റ് ഭൂ​മി പു​തി​യ രേ​ഖ​ക​ളി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ന​ല്കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.
170 ക​ര്‍​ഷ​ക​രു​ടേ​താ​യി 310 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ വ്യ​വ​സാ​യ​പാ​ര്‍​ക്കി​നാ​യി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ല്‍ 470 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​നം ന​ട​ന്നി​ട്ടു​ണ്ട്.
കൈ​വ​ശ​ഭൂ​മി​യും വി​ല്ലേ​ജി​ലെ റ​വ​ന്യൂ റി​ക്കാ​ര്‍​ഡു​ക​ളും ശ​രി​യ​ല്ലെ​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ള്‍ കി​ന്‍​ഫ്ര​യു​ടെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ളെ​ന്ന് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​റ​യി​ല്‍ പ​റ​ഞ്ഞു.
ഭൂ​മി സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ള്ള​വ​ര്‍​ക്ക് സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ബോ​ധി​പ്പി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​രും പ​രാ​തി ന​ല്കു​ക​യു​ണ്ടാ​യി. പ​രാ​തി പ​രി​ഹാ​ര​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി പ​രാ​തി​ക്കാ​രെ ഈ​മാ​സം 16 മു​ത​ല്‍ 25 വ​രെ ക​ത്ത​യ​ച്ച് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ പ​രാ​തി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നു പ​ക​രം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. ഭൂ​മി സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ഭൂ​രേ​ഖ ത​ഹ​സീ​ല്‍​ദാ​ര്‍ കാ​ണണ​​മെ​ന്ന വി​ചി​ത്ര​മാ​യ നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​ത്. പ​രാ​തി ന​ല്കി അ​ത് പ​രി​ഹ​രി​ക്കാ​നാ​യി വി​ളി​പ്പി​ച്ചാ​ല്‍ പ​രാ​തി​യി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്കാ​തെ ക​ര്‍​ഷ​ക​രെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഓ​ടി​ക്കു​ന്ന ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നാ​ണ് സ്ഥ​ല​മു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്.
പ​രാ​തി പ​രി​ഹ​രി​ക്കാ​തെ തെ​റ്റാ​യ റി​പ്പോ​ര്‍​ട്ടു​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന ന​ട​പ​ടി​യു​ണ്ടാ​യാ​ല്‍ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. അ​മ്പ​തും എ​ഴു​പ​തും സെ​ന്‍റ് സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി സ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഭൂ​മി സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ വ​ന്ന ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തോ​ടെ​യാ​ണ് ഭൂ​മി​യു​ടെ അ​ള​വു​ക​ളി​ല്‍ കു​റ​വു കാ​ണി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഏ​തു​വി​ധേ​നെ​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വൈ​കി​പ്പി​ച്ച് ക​ര്‍​ഷ​ക​രെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്ത​ന്ന​തി​നൊ​പ്പം ചു​ളു​വി​ല​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
വ്യ​വ​സാ​യ​പാ​ര്‍​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ട് നാ​ലു​വ​ര്‍​ഷ​മാ​യി​ട്ടും ഇ​തു​വ​രെ​യും ഭൂ​മി​യു​ടെ വി​ല സം​ബ​ന്ധി​ച്ചു​പോ​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വ്യ​വ​സാ​യ​പാ​ര്‍​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന 500 ഏ​ക്ക​റോ​ളം ഭൂ​മി നാ​ലു​വ​ര്‍​ഷ​മാ​യി പ​രി​ച​ര​ണ​മി​ല്ലാ​തെ വി​ള​ക​ള്‍ ന​ശി​ച്ച് ക​ര്‍​ഷ​ക​രു​ടെ ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ ഉ​യ​രു​ക​യാ​ണ്.
ഇ​തി​നി​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ ത​ന്നെ ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​ത്.