കൊറോണയെ പ്രതിരോധിക്കാൻ കു​തി​രാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ
Monday, March 30, 2020 11:21 PM IST
വ​ട​ക്ക​ഞ്ചേ​രി:​കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ർ​മ്മ പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കു​തി​രാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.

ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വാ​ണി​യ​ന്പാ​റ​യി​ൽ ചെ​ക്ക് പോ​സ്റ്റി​ൽ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം കോ​വി​ഡ് വൈ​റ​സി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യാ​ണ് യു​വാ​ക്ക​ളു​ടെ ഈ ​നാ​ട്ടു​കൂ​ട്ടും സം​ഘ​ടി​ച്ചി​ട്ടു​ള്ള​ത്. സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ പാ​ല​ക്കാ​ട് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വാ​ണി​യ​ന്പാ​റ​യി​ൽ വ​ഴി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​ലൂ​ടെ ഇ​പ്പോ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടാ​ൽ മാ​ത്ര​മെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ടു.​ഇ​തെ​ല്ലാം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും ഇ​വി​ടെ​യി​പ്പോ​ൾ പോ​ലീ​സ് ക്യാ​ന്പു​ണ്ട്.​ഇ​വ​ർ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ളെ​ല്ലാം ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​ണ് ചെ​യ്തു കൊ​ടു​ക്കു​ന്ന​ത്. കു​ടി​വെ​ള്ളം എ​ത്തി​ക്ക​ൽ, ഷെ​ഡ് നി​ർ​മ്മാ​ണം, മ​റ്റു വി​ശ്ര​മ സൗ​ക​ര്യ​ങ്ങ​ൾ, റോ​ഡി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി ഏ​തു​വി​ധേ​ന​യും കോ​വി​ഡി​നെ തു​ര​ത്താ​നു​ള​ള സ​ർ​വ്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​തി​ന​ഞ്ചോ​ളം വ​രു​ന്ന യു​വാ​ക്ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്.​

കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ എ​ൻ.​സി.​രാ​ഹു​ൽ, ക​ണ്‍​വീ​ന​ർ വി​ഷ്ണു ര​വീ​ന്ദ്ര​ൻ, ര​ക്ഷാ​ധി​കാ​രി ഐ.​വി.​സാം​ജി, ജെ ​പി എ​സ് സ​ജി, ലി​മോ മോ​ഹ​ൻ, കെ.​ആ​ർ.​ര​മേ​ഷ്, കു​ഞ്ഞു​ട്ടി, ജി​ത്തു, ബൈ​ജു കൊ​ന്പ​ഴ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.​ഈ കു​തി​രാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ മ​ഴ കാ​ല​ത്തി​നു ശേ​ഷം കു​തി​രാ​ൻ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​ന്പ് പാ​ല​ത്ത് ആ​ഴ്ച​ക​ൾ ഏ​റെ നീ​ണ്ട ജ​ന​കീ​യ സ​മ​രം ന​യി​ച്ച​ത്.

കു​തി​രാ​ൻ റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തു​വ​രെ ഇ​രു​പ​തി​ൽ​പ​രം സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​രം വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.