കാട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Sunday, April 5, 2020 11:24 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കാ​രാ​കു​ർ​ശ്ശി പൊ​ന്തി​യം​പു​റം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് (20)പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്കാ​ണ് സം​ഭ​വം. വീ​ടി​ന് മു​ന്നി​ലെ വ​ഴി​യി​ൽ നി​ൽ​ക്കു​ന്പോ​ൾ പെ​ട്ടെ​ന്ന് പ​ന്നി ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കൂ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
പ​ന്നി​യെ ക​ണ്ട് എ​ല്ലാ​വ​രും ഓ​ടി. ഇ​തി​നി​ട​യി​ൽ വീ​ണു​പോ​യ മ​ണി​ക​ണ്ഠ​നെ പ​ന്നി കു​ത്തു​ക​യാ​യി​രു​ന്നു എ​ന്നും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.
പു​റം ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ മ​ണി​ക​ണ്ഠ​നെ വ​ട്ട​ന്പ​ലം മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​ന്നി​ശ​ല്യം ഈ ​മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ്യാ​പാ​രി​ക​ൾ അ​ഭി​ന​ന്ദി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: കോം​പ്ല​ക്സി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ഒ​രു മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി മാ​തൃ​ക കാ​ണി​ച്ച വ​ട​ക്ക​ഞ്ചേ​രി​യി​ലെ കെ​ട്ടി​ട ഉ​ട​മ പ​ള്ളി​ക്കാ​ട് മോ​ഹ​ന​ന് വ്യാ​പാ​രി​ക​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.
മോ​ഹ​ന​ന്‍റെ പ​ള്ളി​ക്കാ​ടു​ള്ള കോം​പ്ല​ക്സി​ലെ പ​ത്ത് വാ​ട​ക​ക്കാ​ർ​ക്കാ​ണ് ഈ ​മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി​യ​ത്.
52,000 രൂ​പ​യാ​ണ് വാ​ട​ക​യി​ന​ത്തി​ൽ ല​ഭി​ച്ചി​രു​ന്ന​ത്. ത​ന്നാ​ലാ​വു​ന്ന സ​ഹാ​യം ചെ​യ്യു​ന്ന​തി​ലൂ​ടെ ഇ​ത്ത​രം നന്മ ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ മ​റ്റു​ള്ള​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്നാ​ണ് സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട് പ​റ​യു​ന്ന​ത്.