മാ​ങ്ങാ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു
Sunday, April 5, 2020 11:24 PM IST
മു​ത​ല​മ​ട: പോ​ത്ത​ന്പാ​ട​ത്തു മാ​ങ്ങ സം​ഭ​രണകേ​ന്ദ്ര​ത്തി​നു തീ ​പി​ടി​ച്ച് 75000 രൂ​പ​യു​ടെ ന​ഷ്ടം. മു​ത​ല​മ​ട ബാ​ല​ന്‍റേ​താ​ണ് ഷെ​ഡ.് ഇ​ന്ന​ലെ പ​ക​ൽ 12.50നാ​ണ് സം​ഭ​വം. ഈ ​സ്ഥ​ല​ത്ത് ര​ണ്ടു ഓ​ല ഷെ​ഡുക​ളി​ലാ​ണ് തീ​പി​ടു​ത്തമു​ണ്ടാ​യ​ത്. ഓ​ല​ഷെ​ഡുക​ൾ​ക്ക് മു​ക​ളി​ലു​ടെ പോ​വു​ന്ന ഹൈ​ടെ​ൻ​ഷ​ൻ ക​ന്പി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ ​പ്പൊ​രി വീ​ണ​താ​ണ് തീ​പി​ടു​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. ഈ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​റു തെ​ങ്ങു​ക​ളും അ​യ​ൽ വ​ക്ക​ത്തെ ഒ​രു തെ​ങ്ങും ക​ത്തി​ന​ശി​ച്ചു.
ചി​റ്റൂ​രി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ച് തീ ​അ​ണ​ച്ചു. അ​സി.ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​ൽ എ​ത്തി​യ സം​ഘ​മാ​ണ് തീ ​അ​ണ​ച്ച​ത്.