നി​റ​പ​റ പ​ദ്ധ​തി​ക്ക് ആ​ല​ത്തൂ​രി​ൽ തു​ട​ക്ക​മാ​യി
Sunday, April 5, 2020 11:26 PM IST
ആ​ല​ത്തൂ​ർ: ക​ർ​ഷ​ക​രി​ൽ നി​ന്നും ഒ​രു ഏ​ക്ക​റി​ന് മൂ​ന്ന് പ​റ നെ​ല്ലോ ത​ത്തു​ല്യ​മാ​യ തു​ക​യോ ശേ​ഖ​രി​ച്ച് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന നി​റ​പ​റ പ​ദ്ധ​തി​ക്ക് ആ​ല​ത്തൂ​രി​ൽ തു​ട​ക്ക​മാ​യി. എ​രി​മ​യൂ​ർ ചെ​ങ്കാ​രം പാ​വ​ക്കാ​ട് പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലെ നെ​ല്ല് കെ.​ഡി പ്ര​സേ​ന​ൻ എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങി മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.
പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ, നി​റ മ​ണ്ഡ​ലം ക​മ്മി​റ്റി, നി​റ ഹ​രി​ത മി​ത്ര സൊ​സൈ​റ്റി എ​ന്നി​വ​ർ മു​ഖാ​ന്തി​രം ഏ​പ്രി​ൽ 20ന് ​മു​ൻ​പാ​യി ക​ർ​ഷ​ക​ർ ഏ​ൽ​പ്പി​ക്കു​ന്ന നെ​ല്ലോ തു​ക​യോ ആ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ക.
താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ നി​റ പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ ബ​ന്ധ​പ്പെ​ട​ണം.