ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ക്കൂ​ട്ടം ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു
Sunday, April 5, 2020 11:26 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി മ​ല​യോ​ര ക​ർ​ഷ​ക​ർ. പാ​ല​ക്കു​ഴി, ക​ണ​ച്ചി​പ​രു​ത മേ​ഖ​ല​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി വി​ല​സു​ന്ന​ത്.
കൊ​ന്ന​ക്ക​ൽ​ക​ട​വ്, കോ​ട്ടേ​ക്കു​ളം, പൂ​ത​ന​ക്ക​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന ശ​ല്യ​മു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് ടാ​പ്പിം​ഗി​ന് പോ​വു​ക​യാ​യി​രു​ന്ന വെ​ട്ടു​ക​ല്ലാം​കു​ഴി ബെ​ന്നി റോ​ഡി​ൽ നി​ല്ക്കു​ക​യാ​യി​രു​ന്ന കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ടു. ബെ​ന്നി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​മാ​ണ് കാ​ട്ടാ​ന ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി​യും കാ​ട്ടാ​ന​ക്കൂട്ടം ത​ക​ർ​ത്തു.
സാ​ധാ​ര​ണ കി​ഴ​ക്ക​ഞ്ചേ​രി മ​ല​യോ​ര മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്.
വേ​ന​ൽ ചൂ​ട് ക​ന​ത്ത​തോ​ടെ വ​ന​ത്തി​ൽ തീ​റ്റ​യും വെ​ള്ള​വും ഇ​ല്ലാ​ത്ത​താ​ണ്
കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്കി​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.