ലത്തീൻ രൂപത 25 ലക്ഷം രൂപ ധനസഹായം നല്കി
Sunday, April 5, 2020 11:26 PM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ദു​രി​താ​ശ്വാ​സ സ​ഹാ​യ നി​ധി​യി​ലേ​ക്ക് കോ​യ​ന്പ​ത്തൂ​ർ ല​ത്തീ​ൻ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25 ല​ക്ഷം രൂ​പ ന​ൽ​കി. കൊ​റോ​ണ വൈ​റ​സ് ദി​നം​പ്ര​തി വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് കോ​യ​ന്പ​ത്തൂ​ർ ല​ത്തീ​ൻ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​റോ​ണ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി​യ​ത്. രൂ​പ​താ​ധ്യ​ക്ഷ​ൻ ​ഡോ.​തോ​മ​സ് അ​ക്വി​നാ​സ് ജി​ല്ലാ ക​ള​ക്ട​ർ കെ .​രാ​ജാ​മ​ണി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​സ​ഫ് സ്ഥ​നീ​ഷ് മ​റ​റു വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.