മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി ക​രി​ന്പ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും
Sunday, April 5, 2020 11:26 PM IST
ക​ല്ല​ടി​ക്കോ​ട്: കൊ​റോ​ണാ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ, ഭ​ക്ഷ്യ​മേ​ഖ​ല​ക​ളി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പും ക​രി​ന്പ പ​ഞ്ചാ​യ​ത്തും പോ​ലീ​സ് അ​ധി​കൃ​ത​രും രം​ഗ​ത്ത്.​
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള 10 പേ​രും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ല​ളി​ക​ളാ​യ 86 പേ​രും മ​റ്റു ജി​ല്ല​യി​ൽ നി​ന്നു​ള്ള 107 പേ​രും ഇ​ൾ​പ്പ​ടെ ക്വാ​റ​ന്‍റ​യി​നി​ൽ ക​ഴി​യു​ന്ന​ത് 203 പേ​രാ​ണ്.​ര​ണ്ട് അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ണം ചെ​യ്തു.​ഹോം ക്വാ​റ​ൻ​ന്‍റൈ നി​ൽ ക​ഴി​യു​ന്ന 40 ആ​ളു​ക​ൾ​ക്ക് പൊ​തി​ച്ചോ​ർ വീ​ടു​ക​ളിൽ എ​ത്തി​ച്ചു ന​ൽ​കി.​
മാ​ന​സി​കാ​രോ​ഗ്യ​പ്ര​സ്ന​ങ്ങ​ളു​ള്ള​വ​ർ​ക്കും ജീ​വി​ത ശൈ​ലീ​രോ​ഗി​ക​ൾ​ക്കും മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബോ​ബി​മാ​ണി, ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ ജ​യ​ശ്രീ, ക​ല്ല​ടി​ക്കോ​ട് എ​സ്.​ഐ ലീ​ലാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
റേ​ഷ​ൻ ക​ട​ക​ളി​ലും പ​ല​ച​ര​ക്ക് ക​ട​ക​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. സി​വി​ൽ സ​പ്ലൈ​കോ വ​കു​പ്പി​ന്‍റെ ക​ട​ക​ളി​ലും പീ​പ്പി​ൾ​സ് ബ​സാ​റി​ലും സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ർല​ഭ്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്.