ഭീതിപടർത്തി വേ​ന​ൽ​മ​ഴ​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ്
Wednesday, April 8, 2020 12:02 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷം തു​ട​ർ​ച്ച​യാ​യി വേ​ന​ൽ​മ​ഴ​ക്കൊ​പ്പം ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ കാ​റ്റ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ഈ ​വ​ർ​ഷ​വും വേ​ന​ൽ​മ​ഴ​ക്കൊ​പ്പം ഉ​ണ്ടാ​കു​ന്ന കാ​റ്റ് ജ​ന​ങ്ങ​ളെ പേ​ടി​പ്പി​ക്കു​ന്നു​ണ്ട്.
വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ൾ​ക്കെ​ല്ലാം സ​ർ​വ്വ​നാ​ശം വ​രു​ത്തി​യാ​ണ് ഈ ​ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്നു പോ​വു​ക. 2014 മു​ത​ൽ മേ​ഖ​ല​യി​ൽ ഈ ​പ്ര​തി​ഭാ​സം തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​ത് ആ​വ​ർ​ത്തി​ച്ചു. ഇ​രു​പ​ത്, ഇ​രു​പ​ത്ത​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഓ​രോ വ​ർ​ഷം മാ​റി മാ​റി ഒ​രോ പ്ര​ദേ​ശ​ത്ത് കാ​റ്റു​ണ്ടാ​കു​ന്ന​ത്.
മി​ക്ക​വാ​റും ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് ഈ ​ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. സെ​ക്ക​ന്‍റു​ക​ൾ മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന കാ​റ്റി​ൽ വീ​ടു​ക​ളും ഫ​ല​വൃ​ഷ​ങ്ങ​ളെ​ല്ലാം വീ​ണ​ടി​യും.
2018ൽ ​ക​ണ്ണ​ന്പ്ര വാ​ളു​വെ​ച്ച​പ്പാ​റ, ന​ട​ത്തി​പ്പാ​റ പ്ര​ദ്ദേ​ശ​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി നാ​ശം വി​ത​ച്ച​ത്. നേ​ന്ത്ര​വാ​ഴ തോ​ട്ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. അ​യ്യാ​യി​ര​ത്തി​ൽ​പ​രം കു​ല വ​ന്ന നേ​ന്ത്ര​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു ഇ​ല്ലാ​താ​യി. 2017 ഏ​പ്രി​ൽ 13ന് ​അ​ണ​ക്ക​പ്പാ​റ മേ​ഖ​ല​യി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ 20 വീ​ടു​ക​ൾ ത​ക​ർ​ന്നു. 2016ൽ ​ക​ണ്ണ​ന്പ്ര​യി​ലു​ണ്ടാ​യ കാ​റ്റി​ൽ 40 വീ​ടു​ക​ൾ​ക്ക് കേ​ട്പാ​ട് സം​ഭ​വി​ച്ചി​രു​ന്നു.
ചൂ​ർ​ക്കു​ന്ന്, ക​ല്ലേ​രി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു കാ​റ്റ്. ഇ​തേ വ​ർ​ഷം ജൂ​ണി​ൽ മം​ഗ​ലം​ഡാം പൊ​ൻ​ക​ണ്ട​ത്ത് ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ നി​ര​വ​ധി റ​ബ​ർ തോ​ട്ട​ങ്ങ​ൾ ഒ​ന്നാ​കെ ന​ശി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി. 2015 ഏ​പ്രി​ലി​ൽ ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഉ​ണ്ടാ​യ കാ​റ്റി​ൽ 33 വീ​ടു​ക​ൾ ത​ക​ർ​ന്നെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്.
2014 മേ​യി​ൽ കി​ഴ​ക്ക​ഞ്ചേ​രി​യി​ലു​ണ്ടാ​യ ചു​ഴ​ലി കൊ​ടു​ങ്കാ​റ്റാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും നാ​ശ​ക​ര​മാ​യ ചു​ഴ​ലി. അ​ന്ന് മൂ​ല​ങ്കോ​ട് വ​ട​ക്കേ​ത​റ, പു​ഴ​ക്ക​ത​റ എ​ന്നീ ര​ണ്ട് കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നൂ​റി​ലേ​റെ വീ​ടു​ക​ൾ ത​ക​ർ​ന്നു.
കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും കൊ​ന്പൊ​ടി​ഞ്ഞു​മാ​ണ് നാ​ശ​ന​ഷ്ടം ഉ​യ​ർ​ന്ന​ത്. 50 വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ പൊ​ട്ടി വീ​ണു. ഇ​തി​നു​മു​ന്പ് ആ​രോ​ഗ്യ​പു​ര​ത്ത് ചു​ഴ​ലി​കാ​റ്റു​ണ്ടാ​യി. തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ ചു​ഴ​ലി​ക്കാ​റ്റ് ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​യു​ണ്ട്.