മഴയിൽ മണ്ണാർക്കാട്ട് ക​ന​ത്ത നാ​ശ​ന​ഷ്ടം
Wednesday, April 8, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ന്ന വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളാ​യ കോ​ട്ടോ​പ്പാ​ടം അ​ല​ന​ല്ലൂ​ർ, ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വേ​ന​ൽ​മ​ഴ​യു​ടെ കൂ​ടെ ഉ​ണ്ടാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​നും തു​ട​ർ​ന്നാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വി​ഴാം​കു​ന്ന് ക​റു​ത്തേ​നി ഹം​സ​യു​ടെ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണു. വീ​ടി​നു​ള്ളി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. വ​ട്ട​ന്പ​ല​ത്ത് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ​ത്. വീ​ടി​ന്‍റെ അ​ൻ​പ​ത് ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം ത​ക​ർ​ന്നു. ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ0 മാ​ത്രം 400ല​ധി​കം വാ​ഴ​ക​ളാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ലം പൊ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ നി​ര​വ​ധി​പേ​രു​ടെ ക​വു​ങ്ങു​ക​ളും ഒ​ടി​ഞ്ഞു​വീ​ണു.
ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ളി​ലെ ഫാ​നു​ക​ളും ടി​വി​യും ക​ത്തി ന​ശി​ച്ചു. എ​ട​മ​ന നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ​യും മ​ണ്ണി​ൽ രാ​മ​ൻ​കു​ട്ടി​യു​ടെ​യും വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് മ​രം വീ​ണി​രു​ന്നു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ദ്ര​സ​യ്ക്ക് സ​മീ​പം മ​രം പൊ​ട്ടി വീ​ണു ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ർ​ന്നു.