പോ​ത്തു​ണ്ടി​ഡാം​വെ​ള്ളം പു​ഴ​യി​ലേ​ക്ക് തു​റ​ക്ക​ണ​മെ​ന്നു ഉപദേശകസമിതി
Wednesday, April 8, 2020 12:02 AM IST
പോ​ത്തു​ണ്ടി: ക​ന​ത്ത​ചൂ​ടി​ൽ കി​ണ​റു​ക​ളും ത​ട​യ​ണ​ക​ളും വ​റ്റി​വ​ര​ണ്ടു​കി​ട​ക്കു​ന്ന​തി​നാ​ൽ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം പു​ഴ​യി​ലൂ​ടെ തു​റ​ക്ക​ണ​മെ​ന്ന് അ​ണ​ക്കെ​ട്ട് ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
നെന്മാറ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​യി​ലെ 25 ല​ധി​കം ത​ട​യ​ണ​ക​ളാ​ണ് വെ​ള്ള​മി​ല്ലാ​തെ വ​ര​ണ്ടു കി​ട​ക്കു​ന്ന​ത്.
പു​ഴ​യി​ൽ വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ പു​ഴ​യോ​ര​ത്തു​ള്ള തോ​ട്ട​ങ്ങ​ൾ ന​ന​യ്ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. ത​ട​യ​ണ​ക​ളി​ൽ വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ കു​ളി​ക്കു​ന്ന​തി​നും തു​ണി അ​ല​ക്കു​ന്ന​തി​നും ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ക്കു​ന്ന​തി​നും ക​ഴി​യാ​ത്ത​സ്ഥി​തി​യാ​ണ്. സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട വേ​ന​ൽ​മ​ഴ കു​റ​വാ​യ​തി​നാ​ൽ പു​ഴ​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളും വ​റ്റി വ​ര​ണ്ട നി​ല​യി​ലാ​ണ്. പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 8.5 അ​ടി വെ​ള്ള​മാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് അ​ഞ്ച​ടി​യാ​യി​രു​ന്നു. കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​മു​ള്ള​തു​കൊ​ണ്ട് പു​ഴ​യി​ലൂ​ടെ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ൽ കു​ള​ങ്ങ​ളി​ലേ​യും കി​ണ​റു​ക​ളി​ലേ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ആ​ശ്വാ​സ​മാ​കും.
ത​ട​യ​ണ​ക​ളി​ൽ വെ​ള്ള​മെ​ത്തി​യാ​ൽ ക​ർ​ഷ​ക​ർ​ക്കും സ​ഹാ​യ​ക​മാ​കു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടു​തു​റ​ന്ന് പു​ഴ​യി​ലേ​ക്ക് വെ​ള്ളം​വി​ടാ​ൻ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന് അ​ണ​ക്കെ​ട്ട് ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ സി. ​മോ​ഹ​ൻ​ദാ​സ്, ക​ലാ​ധ​ര​ൻ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.