ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി വ​സ്ത്ര നി​ർ​മാണം ആ​രം​ഭി​ച്ചു
Wednesday, April 8, 2020 12:04 AM IST
തി​രു​പ്പൂ​ർ: കൊ​റോ​ണ ബാ​ധി​ത​രെ പ​രി​ച​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​ബാ​ധ​യേ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ തി​രു​പ്പൂ​ർ വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു തു​ട​ങ്ങി. ഈ​ർ​പ്പം പ​റ്റാ​ത്ത തും, ​വൈ​റ​സു​ബാ​ധ​യേ​ൽ​ക്കാ​ത്ത രീ​തി​യി​ലു​മു​ള്ള നോ​ണ്‍ ഓ​വ​ൻ തു​ണി​യി​ൽ ത​ല മു​ത​ൽ കാ​ൽ വ​രെ മൂ​ടു​ന്ന രീ​തി​യി​ലാ​ണ് വ​സ്ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള പാ​ദ​ര​ക്ഷ​ക​ളും ത​യ്യാ​റാ​ക്കു​ന്നു​ണ്ട്. ഇ​തു കൂ​ടാ​തെ ഫെ​യ്സ് മാ​സ്കു​ക​ളും വ​സ്ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ക്കു​ന്നു​ണ്ട്.