ജ​യി​ലി​ൽ കു​ടി​വെ​ള്ള​മെ​ത്തി​യ​ത് 48 മ​ണി​ക്കൂ​റി​ന​കം
Wednesday, April 8, 2020 12:04 AM IST
മ​ല​ന്പു​ഴ: കൊറോണകാലത്തു നടപടികൾക്കും അതിവേഗം. വേ​ന​ൽ ക​ന​ത്ത​തോ​ടെ കു​ടി​വെ​ള്ള​ത്തി​ന് ക്ഷാ​മം നേ​രി​ട്ട ജി​ല്ല ജ​യി​ൽ അ​ധി​കൃ​ത​ർ പ്ര​ശ്നം ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്ചു​താ​ന​ന്ദ​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു.
വി​എ​സി​ന്‍റെ ഓ​ഫീ​സ് വാ​ട്ട​ർ അ​തോ​റി​റ്റി സൂ​പ്ര​ണ്ടിം​ങ് എ​ഞ്ചി​നി​യ​റാ​യ ആ​ർ ജ​യ​ച​ന്ദ്ര​നു​മാ​യി സം​സാ​രി​ച്ച് ജ​യി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കേ​ണ്ട ആ​വ​ശ്യം അ​റി​യി​ച്ച​തോ​ടെ​യാ​ണ് 48 മ​ണി​ക്കൂ​ർ കൊ​ണ്ട് മ​ന്ത​ക്കാ​ട് ജം​ങ്ക​ഷ​നി​ൽ നി​ന്ന് 800 മീ​റ്റ​ർ നീ​ള​ത്തി​ൽ ചാ​ലെ​ടു​ത്ത് ര​ണ്ട് ഇ​ഞ്ച് പെ​പ്പ്സ്ഥാ​പി​ച്ചാ​ണ് വെ​ള്ള​മെ​ത്തി​ച്ച​ത്.
നി​ല​വി​ൽ ജ​യി​ല ന​ക​ത്തെ കി​ണ​റി​ൽ നി​ന്നാ​ണ് 250 ജ​യി​ൽ​പു​ള്ളി​ക​ൾ​ക്കും 40 ജീ​വ​ന​ക്കാ​ർ​ക്കും വേ​ണ്ട വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ഇ​താ​ക​ട്ടെ സ​മീ​പ​ത്ത് മ​ല​ന്പു​ഴ ക​നാ​ൽ​വെ​ള്ള​മൊ​ഴി​കി​യി​രു​ന്ന​പ്പോ​ൾ ജ​ല​സ​മൃ​ത​മാ​യി​രു​ന്നു എ​ന്നാ​ൽ ക​നാ​ൽ വെ​ള്ളം നി​ർ​ത്തി​യ​തോ​ടെ കി​ണ​ർ വ​റ്റി .
പി​ന്നീ​ട്മ​ല​ന്പു​ഴ ജ​ല ശു​ദ്ധി​ക​ര​ണ ശാ​ല​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ടാ​ങ്ക​റി​ൽ ദി​വ​സ​വും വെ​ള്ള​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വെ​ള്ളം തി​ക​യാ​തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​യ​തോ​ടെ ജ​യി​ല​ധി​കൃ​ത​ർ വാ​ട്ട​ർ അ​തോ​റി​റ്റി​യെ സ​മീ​പി​ച്ച​ത്.
​ഒ​രു കി​ലോ​മീ​റ്റ​ർ പെ​പ്പ് സ്ഥാ​പി​ക്കാ​ൻ 2.5 ല​ക്ഷം ചെ​ല​വ് വ​രും. പ​ണം ന​ൽ​ക്കാ​ൻ ജ​യി​ൽ വ​കു​പ്പ് ത​യ്യ​റാ​ണെ​ങ്കി​ലും ട്ര​ഷ​റി​യി​ൽ തി​ര​ക്കും മ​റ്റും കാ​ര​ണം കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി ​എ​സ് അ​ച്ചു​താ​ന​ന്ദ​ന്‍റെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് 48 മ​ണി​ക്കൂ​റി​ന​കം ജ​യി​ലി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ച​ത്.
50,000 ലി​റ്റ​ർ ടാ​ങ്കി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച്ച പു​തി​യ പെ​പ്പി​ലൂ​ടെ വെ​ള്ള​മെ​ത്തി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ തോ​മ​സ് വാ​ഴ പ​ള്ളി, ജ​യി​ൽ സൂ​പ്ര​ണ്ട് കെ ​അ​നി​ൽ​കു​മാ​ർ, വി​എ​സി​ന്‍റെ പി​എ എ​ൻ.​അ​നി​ൽ​കു​മാ​ർ,ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ബി​നേ​ഷ് ബാ​ബു, അ​സി.​സൂ​പ്ര​ണ്ട് മു​ര​ളി​ധ​ര​ൻ വാ​ട്ട​ർ അ​തോ​റി​റ്റി അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചീ​നി​യ​ർ രാ​ജു, അ​സി.​എ​ഞ്ചീ​നി​യ​ർ സ​ന്തോ​ഷ്, വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​സ​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.