പറക്കും പോലീസിൽ വിറച്ച് മണ്ണാർക്കാടും വടക്കഞ്ചേരിയും
Wednesday, April 8, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ ലോ​ക്ക് ഡൗ​ണ്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ന​ഗ​ര​ത്തി​ൽ ഡ്രോ​ണ്‍ ക്യാ​മ​റ വി​ന്യ​സി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് കീ​ഴി​ലു​ള്ള സൈ​ബ​ർ ഡോം ​ആ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.
ഡ്രോ​ണ്‍ ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യ പ​ക്കാ, സ്കൈ​ലി​മി​റ്റ് എ​ന്നീ ഗ്രൂ​പ്പു​ക​ൾ ചേ​ർ​ന്ന പ​ദ്ധ​തി​ക്ക് ഈ​ഗി​ൾ ഐ ​എ​ന്നാ​ണ് പേ​ര്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലാ​ണ് താ​ലൂ​ക്കി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഡ്രോ​ണ്‍ വി​ന്യ​സി​ച്ച​ത്. പ്ര​ധാ​ന അ​തി​ർ​ത്തി മേ​ഖ​ല​ക​ളാ​യ ഷോ​ള​യൂ​ർ, ആ​ന​ക്ക​ട്ടി, തൂ​വ, മു​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ൽ​ക്ക​ണ്ടി, ഗൂ​ളി​ക്ക​ട​വ്, മു​ക്കാ​ലി, ചി​റ്റൂ​ർ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളും ആ​കാ​ശ ക്യാ​മ​റ​ക​ൾ ഒ​പ്പി​യെ​ടു​ത്തു. തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര ഭാ​ഗ​വും പൂ​ർ​ത്തി​യാ​ക്കി. ലോ​ക്ക് ഡൗ​ണി​ന്‍റെ ലം​ഘ​ന​മാ​യി ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യ വാ​ഹ​ന സ​ഞ്ചാ​ര​മു​ള്ള​താ​യി സി.​ഐ സ​ജീ​വ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ഡ്രോ​ണ്‍ പോ​ലു​ള്ള സം​വി​ധാ​നം ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ് നി​ർ​വ​ഹി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രെ കു​ടു​ക്കാ​ൻ വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി. വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ പ​രി​സ​രം, കി​ഴ​ക്ക​ഞ്ചേ​രി ,മു​ട​പ്പ​ല്ലൂ​ർ, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. സി​ഐ സ​ന്തോ​ഷ്, എ​സ്ഐ ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​രീ​ക്ഷ​ണം. ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ആ​ളു​ക​ൾ കൂ​ടി നി​ൽ​ക്കു​ന്ന​ത് ദൃ​ശ്യ​മാ​യി​ട്ടു​ണ്ട്.​ഇ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്കും.​എ​ന്നാ​ൽ പൊ​തു​വെ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി വ​ലി​യ സ​ഹ​ക​ര​ണ​മാ​ണ് എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മു​ക​ളി​ൽ ഡ്രോ​ണ്‍ ക​റ​ങ്ങു​ന്ന​ത് ക​ണ്ട് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തും മു​ൻ​പെ പ​ല​രും വീ​ടു​ക​ളി​ലേ​ക്കും മ​റ്റു മ​റ​ക​ളു​ള്ള ഭാ​ഗ​ത്തേ​ക്കും ഓ​ടി മാ​റു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.