ടി​ജോ​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു​ല​ക്ഷം അ​നു​വ​ദി​ച്ചു
Saturday, May 23, 2020 11:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ടി​ജോ​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു​ല​ക്ഷം അ​നു​വ​ദി​ച്ചു. സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലി​രി​ക്കേ മ​രി​ച്ച ആ​ന​മൂ​ളി സ്വ​ദേ​ശി ടി​ജോ തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​ര​മാ​യി മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച ഒ​രു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ ടി​ജോ​യു​ടെ പി​താ​വ് തോ​മ​സി​ന് കൈ​മാ​റി. മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ടി​യ​ന്തി​ര ദു​രി​താ​ശ്വാ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച തു​ക ല​ഭി​ക്കാ​തെ കു​ടും​ബം ദു​രി​ത​ത്തി​ലാ​യ ക​ഥ ദീപിക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. മ​ദ്യം കൈ​വ​ശം വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ടി​ജോ തോ​മ​സ് റി​മാ​ൻ​ഡി​ലാ​യ​ത്. തു​ട​ർ​ന്ന് മ​ര​ണ​വും സം​ഭ​വി​ച്ചു. ഇ​തി​ൽ അ​സ്വാ​ഭാ​വി​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ 2018-ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്കി​യ​ത്.