പ്ര​തി​ഷേ​ധി​ച്ചു
Saturday, May 23, 2020 11:52 PM IST
ക​ല്ല​ടി​ക്കോ​ട്: രാ​ജ്യ​ത്തി​ന്‍റെ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ക്കു​ന്ന​തി​നും കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ൾ​ക്ക് കാ​ർ​ഷി​ക​മേ​ഖ​ല​യെ യ​ഥേ​ഷ്ടം തീ​റെ​ഴു​തു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള ക​ർ​ഷ​ക​സം​ഘം 2500 കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​രി​ന്പ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി.
കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ക്കു​ന്ന​തും റ​ബ​ർ തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ള​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ല്കാ​ത്ത​തു​മാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യി അ​തി​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്ന് സ​മ​ര​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ക​രി​ന്പ പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ സ​മ​രം ക​ർ​ഷ​ക​സം​ഘം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജി.​വ​ത്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്.​രാ​മ​ച​ന്ദ്ര​ൻ​മാ​സ്റ്റ​ർ, യു.​ടി.​ശി​വ​ശ​ങ്ക​ര​ൻ, ഹ​മീ​ദ്, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്, ജ​യ്സ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.