കോ​വി​ഡ് കാ​ലം ക​ട​ന്ന് ഈ ​കു​ള​ന്പ​ടി​ക​ൾ നീ​ളാ​ൻ സു​മ​ന​സു​ക​ളു​ടെ ക​നി​വു​വേ​ണം
Saturday, May 23, 2020 11:55 PM IST
ഷൊ​ർ​ണൂ​ർ: കോ​വി​ഡ് കാ​ല​വും ക​ട​ന്ന് ഈ ​കു​ള​ന്പ​ടി​ക​ൾ നീ​ളാ​ൻ സു​മ​ന​സു​ക​ളു​ടെ ക​നി​വു​വേ​ണം. ഒ​റ്റ​പ്പാ​ലം കാ​ഞ്ഞി​ര​ക​ട​വ് സു​ഭാ​ഷി​ന്‍റെ കു​തി​ര​പ്രേ​മ​ത്തി​ന്‍റെ ക​ഥ​യാ​ണ്. നാ​ട്ടു​കാ​ർ​ക്കും കേ​ൾ​വി​ക്കാ​ർ​ക്കാ​ർ​ക്കും കൗ​തു​കം തോ​ന്നു​മെ​ങ്കി​ലും സു​ഭാ​ഷി​പ്പോ​ൾ പു​ലി​വാ​ലി​ന് തു​ല്യ​മാ​യ കു​തി​ര​വാ​ൽ പി​ടി​ച്ച സ്ഥി​തി​യാ​ണ്.

ന്യൂ ​ജ​ന​റേ​ഷ​നി​ൽ​പ്പെ​ട്ട ഫ്രീ​ക്ക​ൻ​മാ​ർ​ക്കെ​ല്ലാം പു​തി​യ വാ​ഹ​ന​ങ്ങ​ളോ​ടും വ​സ്ത്ര​ങ്ങ​ളോ​ടും അ​ടി​പൊ​ളി ജീ​വി​ത​ത്തോ​ടു​മാ​ണെങ്കി​ൽ സു​ഭാ​ഷി​ന് ഹ​രം കു​തി​ര​യോ​ടാ​യി​രു​ന്നു. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ആ​റ്റു​നോ​റ്റ് ഒ​രു കു​തി​ര​യെ സ്വ​ന്ത​മാ​ക്കി​യ സു​ഭാ​ഷി​ന്‍റെ ഇ​സ എ​ന്ന പെ​ണ്‍​കു​തി​ര​ക്ക് കാ​ലി​നേ​റ്റ മു​റി​വാ​ണ് പ്ര​ശ്ന​മാ​യി തീ​ർ​ന്ന​ത്. ത​ന്നാ​ലാ​വും​വി​ധം ചി​കി​ത്സ​ക​ൾ മു​റ​തെ​റ്റാ​തെ സു​ഭാ​ഷ് ന​ട​ത്തു​ണ്ട​ങ്കി​ലും മു​റി​വു​ണ​ങ്ങാ​ത്തും വി​ദ​ഗ്ദ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​കാ​ത്ത​തും പ്ര​ശ്ന​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

കൊ​റോ​ണ​യു​ടെ ഭീ​തി​വി​ട്ട​ക​ന്നാ​ൽ തൃ​ശൂ​രി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ദ്ധ​നാ​യ കു​തി​ര ചി​കി​ത്സ​ക​ൻ വ​രാ​മെ​ന്ന് ഏ​റ്റി​ട്ടു​ണ്ട​ങ്കി​ലും അ​ത് എ​ന്ന് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കു​തി​ര​യു​ടെ കാ​ലി​ലെ ഉ​ണ​ങ്ങാ​ത്ത മു​റി​വ് സു​ഭാ​ഷി​ന്‍റെ മ​ന​സി​ലും വൃ​ണ​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ചി​കി​ത്സ​ക​ൾ​ക്കും തീ​റ്റി​ക്കു​മാ​യി ന​ല്ലൊ​രു തു​ക കു​തി​ര​ക്ക് സു​ഭാ​ഷ് ചെ​ല​വാ​ക്കു​ന്നു. എ​ന്നാ​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ തൊ​ഴി​ലാ​ളി​യാ​യ സു​ഭാ​ഷി​ന് ഇ​പ്പോ​ൾ കാ​ലം അ​ത്ര പ​ന്തി​യ​ല്ല. പ​ണി​യി​ല്ലാ​ത്ത​ത് ത​ന്നെ കാ​ര​ണം.

ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം കു​തി​ര​ഫാ​മി​ൽ നി​ന്നാ​ണ് ആ​ശി​ച്ച് മോ​ഹി​ച്ച് സു​ഭാ​ഷ് ഒ​രു പെ​ണ്‍​കു​തി​ര​യെ വാ​ങ്ങി​ച്ച​ത്. വീ​ടി​ന​ടു​ത്തു​ള്ള വി​ശാ​ല​മാ​യ വ​ള​പ്പ് കു​തി​രാ​ല​യ​മാ​ക്കി. ചോ​ള​ത​വി​ടും വൈ​ക്കോ​ലും പ​ഴ​വ​ർ​ഗ​ങ്ങ​ളും ന​ല്കി കു​തി​ര​യെ ഓ​മ​നി​ച്ചു. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ രു​ചി​പി​ടി​ച്ച കു​തി​ര​യ്ക്ക് ഇ​പ്പോ​ൾ പ​ഴ​വ​ർ​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി.

പ​ണി​യെ​ടു​ത്ത് കി​ട്ടു​ന്ന പ​ണ​മെ​ല്ലാം സു​ഭാ​ഷ് കു​തി​ര​യു​ടെ ഭ​ക്ഷ​ണ​മെ​നു​വി​ന് ചെ​ല​വ​ഴി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ് കു​തി​ര​യ്ക്ക് കാ​ലി​ൽ മു​റി​വേ​റ്റ​ത്. ഇ​താ​ടെ പി​ന്നെ​യും ചെ​ല​വേ​റി. കൊ​റോ​ണ​യു​ടെ വ​ര​വു​കൂ​ടി​യാ​യ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ​ക്കു തീ​രു​മാ​ന​മാ​യി.

കു​തി​ര​വാ​ൽ പു​ലി​വാ​ലു​പോ​ലെ സു​ഭാ​ഷി​ന് തി​രി​ച്ച​ടി​യാ​യി. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ​ങ്കി​ലും കു​തി​ര​പ്രേ​മം അ​വ​സാ​നി​പ്പി​ക്കാ​ൻ സു​ഭാ​ഷ് ത​യാ​റ​ല്ല. കു​തി​ര​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ല്ക​ണം. ന​ല്ല​ഭ​ക്ഷ​ണ​വും. അ​താ​ണ് സു​ഭാ​ഷി​ന്‍റെ ഇ​പ്പോ​ഴ​ത്തെ മോ​ഹം. എ​ന്നാ​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വെ​ല്ലു​വി​ളി. ത​ന്‍റെ കു​തി​ര​യെ​കൊ​ണ്ട് അ​ശ്വ​മേ​ധം ന​ട​ത്താ​നും, ആ​രു​ണ്ടീ കു​തി​ര​യെ കെ​ട്ടു​വാ​നെ​ന്ന ക​വി ചോ​ദ്യ​ത്തി​നു​ത്ത​രം ന​ല്കാ​നു​മൊ​ന്നും സു​ഭാ​ഷ് ആ​ള​ല്ല. എ​ന്നാ​ലും ഈ ​കു​തി​ര കു​ള​ന്പ​ടി തു​ട​ര​ണം... അ​താ​ണ് മോ​ഹം.