ഉ​രു​ൾ​പൊ​ട്ടി​യ മ​ല​യി​ൽ മ​ണ്ണി​ള​ക്കു​ന്ന​തു വി​ല്ലേ​ജ് ഓ​ഫീ​സ​റെ​ത്തി ത​ട​ഞ്ഞു
Tuesday, May 26, 2020 12:22 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ മ​ല​യി​ൽ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ള​ക്കു​ന്ന​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​ട​പ്പെ​ട്ട് ത​ട​ഞ്ഞു. ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ റ​വ​ന്യൂ വ​കു​പ്പി​ലെ ചി​ല​രു​ടെ അ​റി​വോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ണി ന​ട​ത്തി​യ​ത്.
ഈ ​വ​ർ​ഷ​വും അ​തി​വ​ർ​ഷ​ത്തി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ നി​ല​നി​ല്ക്കേ അ​ന​ധി​കൃ​ത​മാ​യി യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ പ​ണി ന​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. വി​വ​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും കൈ​മാ​റി​യി​രു​ന്നു.
ഇ​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​റും ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. പ​രി​സ്ഥി​തി ദു​ർ​ബ​ല​പ്ര​ദേ​ശ​ങ്ങ​ളാ​യ​തി​നാ​ൽ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ണി​ക​ൾ​ക്ക് വി​ല​ക്കു​ണ്ടെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ണി​ക​ൾ നി​ർ​ത്തി​വ​യ്പ്പി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ മാ​ത്രം അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ ത​ന്നെ മ​റ്റു​ള്ള​വ​ർ​ക്കും കൈ​മാ​റി പ​രാ​തി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലെ ത​ന്നെ ചി​ല​രി​പ്പോ​ൾ.
2007 ജൂ​ലൈ​യി​ലു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ലാ​ണ് ഇ​വി​ടെ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ഒ​ന്പ​താം​ക്ലാ​സു​കാ​രി മ​രി​ച്ച​ത്. ഇ​തി​നാ​ൽ കു​ന്നി​ൻ മു​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കൊ​ന്നും അ​നു​മ​തി​യി​ല്ല.