പ്രീ മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 29, 2020 12:27 AM IST
കു​ഴ​ൽ​മ​ന്ദം: കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള​ള കോ​ട്ടാ​യി ഗ​വ​ണ്‍​മെ​ന്‍റ് പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള​ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​ഞ്ചു​മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലെ പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം. ആ​കെ സീ​റ്റു​ക​ളു​ടെ 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന മ​റ്റു സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​വ​ർ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.
നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ജാ​തി, ജ​ന​ന​തീ​യ​തി, ക​ഴി​ഞ്ഞ​വ​ർ​ഷം വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്ക് ല​ഭി​ച്ച മാ​ർ​ക്ക് എ​ന്നി​വ ഹെ​ഡ്മാ​സ്റ്റ​റെ​കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി ജൂ​ണ്‍ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലു​ള്ള പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 8547 630 127.